രമേഷ് പിഷാരടി നായകനാകുന്ന 'നോ വേ ഔട്ട്' , ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

Web Desk   | Asianet News
Published : Aug 27, 2021, 10:07 PM IST
രമേഷ് പിഷാരടി നായകനാകുന്ന  'നോ വേ ഔട്ട്' , ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

Synopsis

രമേഷ് പിഷാരടി നായകനാകുന്ന പുതിയ സിനിമയാണ് 'നോ വേ ഔട്ട്'.

രമേഷ് പിഷാരടി നായകനായി അഭിനയിക്കുന്ന സിനിമ ചിത്രീകരണം തുടങ്ങിയിരുന്നു . നിധിന്‍ ദേവീദാസ് സംവിധാനം ചെയ്യുന്ന 'നോ വേ ഔട്ട്'  എന്ന സിനിമയിലാണ് രമേഷ് പിഷാരടി നായകനാകുന്നത്. നിധിന്‍ ദേവീദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഇപോഴിതാ സിനിമയുടെ ടൈറ്റില്‍ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്.

സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്.  ജോസഫ്, രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം വർഗീസ് ഡേവിഡ്. എഡിറ്റിംഗ് കെ ആർ മിഥുൻ. 

റിമൊ എന്‍റര്‍ടെയ്‍ന്‍മെന്‍റ്‍സിന്‍റെ ബാനറിൽ റിമോഷ് എം എസ് ആണ് നിര്‍മ്മാണം.

സംഗീതം കെ ആർ രാഹുൽ. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ.  കലാസംവിധാനം ഗിരീഷ് മേനോൻ. വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ. മേക്കപ്പ് അമൽ ചന്ദ്രൻ. സംഘട്ടനം മാഫിയ ശശി. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ. സ്റ്റിൽസ് ശ്രീനി മഞ്ചേരി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റിയാസ് പട്ടാമ്പി. വാർത്താ പ്രചരണം എ എസ് ദിനേശ്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍