കണ്ണപ്പയില്‍ മോഹൻലാലിന്റെയും പ്രഭാസിന്റെയും പ്രതിഫലം എത്ര?, നായകൻ വെളിപ്പെടുത്തുന്നു

Published : Feb 13, 2025, 12:46 PM IST
കണ്ണപ്പയില്‍ മോഹൻലാലിന്റെയും പ്രഭാസിന്റെയും പ്രതിഫലം എത്ര?, നായകൻ വെളിപ്പെടുത്തുന്നു

Synopsis

കണ്ണപ്പയില്‍ മോഹൻലാലിന്റെ പ്രതിഫലം എത്ര?.  

വിഷ്‍ണു മഞ്ചു നായകനായി വരാനാരിക്കുന്ന ചിത്രമാണ് കണ്ണപ്പ. തെന്നിന്ത്യൻ പ്രേക്ഷകര്‍ കാത്തിരിക്കുന്ന തെലുങ്ക് ചിത്രം കണ്ണപ്പയില്‍ മോഹൻലാലും പ്രഭാസും നിര്‍ണായക വേഷത്തിലുണ്ട്. മോഹൻലാലിന്റെ പ്രതിഫലം എത്ര എന്ന ചോദ്യത്തിന് വിഷ്‍ണു മഞ്ചു മറുപടി നല്‍കിയിരിക്കുകയാണ്. മോഹൻലാലും പ്രഭാസും പ്രതിഫലം സ്വീകരിക്കാതെയാണ് ചിത്രത്തില്‍ എത്തുന്നത് എന്നാണ് നടൻ വ്യക്തമാക്കിയിരിക്കുന്നത്.

വിഷ്‍ണു മഞ്ചു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാർ സിംഗ് ആണ്. യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് കണ്ണപ്പ ഒരുക്കിയിരിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് കണ്ണപ്പയെന്ന വരാനിരിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ ആക്ഷന്‍  കൊറിയോഗ്രാഫര്‍ നിര്‍വഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മോഹൻ ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി,  എ.വി.എ എന്റർടെയ്ൻ‌മെന്റ് എന്നീ ബാനറുകളിലാണ് നിർമ്മാണം. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാർ സിംഗ്, വിഷ്‍ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം .മണിശർമ്മയും മലയാളത്തിന്‍റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം.

മോഹൻലാലിന്റേതായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായി മാറിയ തുടരും സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. നായകൻ മോഹൻലാലിന്റെ ലുക്കുകള്‍ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിിച്ചിരുന്നു.

Read More: വമ്പൻ നേട്ടത്തില്‍ റോഷൻ ആൻഡ്രൂസ്, കളക്ഷനില്‍ സുവര്‍ണ സംഖ്യ മറികടന്ന് ദേവ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു