വമ്പൻ നേട്ടത്തില്‍ റോഷൻ ആൻഡ്രൂസ്, കളക്ഷനില്‍ സുവര്‍ണ സംഖ്യ മറികടന്ന് ദേവ

ബോളിവുഡില്‍ റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിലുള്ള ചിത്രം ആ സുവര്‍ണ സംഖ്യ മറികടന്നു.

Rosshan Andrrews directed Deva collection reports out hrk

ഷാഹിദ് കപൂര്‍ നായകനായി വന്ന ചിത്രമാണ് ദേവ. റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിലുള്ള ബോളിവുഡ് ചിത്രമാണ് ദേവ. പൂജ ഹെഗ്‍ഡെ ആണ് നായിക. ബോബി സഞ്ജയ്ക്കൊപ്പം ഹുസൈന്‍ ദലാല്‍, അബ്ബാസ് ദലാല്‍, അര്‍ഷാദ് സയിദ്, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മുംബൈ പൊലീസിന്റെ റീമേക്കാണ് ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഷാഹിദിന്റെ ദേവ ആഗോളതലത്തില്‍ 54.25 കോടി രൂപയാണ് നേടിയിരിക്കുന്നത്. ബജറ്റ് പരിഗണിക്കുമ്പോള്‍ മോശമല്ലാത്ത കളക്ഷൻ ചിത്രത്തിന് നേടാനായിട്ടുണ്ട്.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ദേവ. ഒരു ഹൈ പ്രൊഫൈല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥനാണ് ഷാഹിദ് കപൂറിന്റെ നായക കഥാപാത്രം. സ്വന്തം അഭിപ്രായം ആരുടെ മുഖത്ത് നോക്കിയും പറയാന്‍ മടിക്കാത്ത ആളാണ് നായകന്‍. എന്നാല്‍ ഈ കേസിന്‍റെ അന്വേഷണം മുന്നോട്ട് പോകുന്തോറും നിറയെ അപ്രതീക്ഷിതത്വങ്ങളാണ് അയാളെ കാത്തിരിക്കുന്നത്. സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം.

2005 ല്‍ ഉദയനാണ് താരം എന്ന മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്‍തുകൊണ്ട് അരങ്ങേറിയ ആളാണ് റോഷന്‍ ആന്‍ഡ്രൂസ്. നോട്ട്ബുക്ക്, ഇവിടം സ്വര്‍​ഗമാണ്, മുംബൈ പൊലീസ്, ഹൗ ഓള്‍ഡ് ആര്‍ യൂ, കായംകുളം കൊച്ചുണ്ണി അടക്കം മലയാളത്തില്‍ ഇതുവരെ 11 ചിത്രങ്ങള്‍ സംവിധാനം ചെയ്‍തു. ഹൗ ഓള്‍ഡ് ആര്‍ യുവിന്‍റെ തമിഴ് റീമേക്ക് ജ്യോതികയെ നായികയാക്കി 36 വയതിനിലേ എന്ന പേരിലും സംവിധാനം ചെയ്‍തു.  ഒടുവില്‍ റോഷൻ ആൻഡ്രൂസ് ബോളിവുഡ് ചിത്രത്തിലേക്കും എത്തി. നിവിന്‍ പോളി നായകനായ മലയാള ചിത്രം സാറ്റര്‍ഡേ നൈറ്റ് ആണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ ഒടുവില്‍ മലയാളത്തില്‍ പുറത്തിറങ്ങിയത്.

സാറ്റര്‍ഡേ നൈറ്റ് വൻ വിജയമായിരുന്നില്ല, നിവിൻ പോളി നായകനായപ്പോള്‍ ചിത്രത്തില്‍ സിജു വില്‍സണ്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, പ്രതാപ് പോത്തൻ, ശാരി, മാളവിക ശ്രീനാഥ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, വിജയ് മോഹൻ എന്നിവരും ഉണ്ടായിരുന്നു. അസ്‍ലം കെ പുരയിലായിരുന്നു ഛായാഗ്രാഹണം. ജേക്ക്‍സ് ബിജോയാണ് സംഗീത സംവിധാനം.

Read More: 'കണ്ണു കണ്ടാലും തിരിച്ചറിയും', പത്തരമാറ്റിനെ കുറിച്ച് വിഷ്‍ണു ബാലകൃഷ്‍ണൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios