കരുതലായി മോഹൻലാൽ ഫാൻസ് അസോസിയേഷനും, വയനാട് പുനരിധിവാസത്തിന് സ്വരൂപിച്ച തുക മുഖ്യമന്ത്രിക്ക് കൈമാറി

Published : Aug 18, 2024, 07:16 PM ISTUpdated : Aug 18, 2024, 08:27 PM IST
 കരുതലായി മോഹൻലാൽ ഫാൻസ് അസോസിയേഷനും, വയനാട് പുനരിധിവാസത്തിന് സ്വരൂപിച്ച തുക മുഖ്യമന്ത്രിക്ക് കൈമാറി

Synopsis

ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ പണം കൈമാറി. സംഘടന സ്വരൂപിച്ച  6,12,050 രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. 

തിരുവനന്തപുരം: വയനാടിന് കരുതലുമായി മോഹൻലാൽ ഫാൻസ് അസേസിയേഷനും. ഉരുൾ പൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവയുടെ പുനരുദ്ധാരണത്തിനായി ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ പണം കൈമാറി. സംഘടന സ്വരൂപിച്ച  6,12,050 രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. 

നേരത്തെ മോഹൻലാൽ  ഇരുപത്തി അഞ്ച് ലക്ഷവും വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴിൽ മൂന്ന് കോടിയും സംഭാവന നൽകിയിരുന്നു. സ്കൂളിന്റെ നവീകരണം നടത്തുമെന്നും മോഹൻലാൽ വയനാട്ടിലെത്തി പ്രഖ്യാപിച്ചിരുന്നു.

വയനാടിന് കരുത്തായി സിനിമാ രംഗത്തുനിന്ന് വലിയ സഹായങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടത്. മമ്മൂട്ടി ഇരുപത് ലക്ഷവും ദുൽഖർ പതിനഞ്ച് ലക്ഷവും നൽകി. പിന്നീട് വേണ്ടുന്ന സഹായങ്ങൾ ചെയ്യാമെന്ന് മമ്മൂട്ടി ഉറപ്പും നൽകിയിരുന്നു. കാർത്തി, സൂര്യ, ജ്യോതിക എന്നിവർ ചേർന്ന് അൻപത് ലക്ഷം കൈമാറി. വിക്രം, കമൽഹാസൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ, നസ്രിയ, നയൻതാര, വിഘ്നേശ് ശിവൻ, പേളി മാണി, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങി ഒട്ടനവധി താരങ്ങളും സംഭാവന നൽകിയിട്ടുണ്ട്. 

വയനാടിനെ ചേർത്തണച്ച് ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോൺ; ബാങ്കിന്‍റെ ക്രൂരതയിൽ സിഎം ഓഫീസ് ഇടപെടൽ, പ്രവാസികളുടെ കരുതൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ