'പോ ചാത്താ', മോഹിനിയാട്ടം ഗാനത്തിന്റെ വീഡിയോ പുറത്ത്, രസിപ്പിച്ച് സൈജു കുറുപ്പ്

Published : Apr 26, 2026, 10:28 AM IST
Saiju Kurup

Synopsis

മോഹിനിയാട്ടത്തിലെ ഗാനത്തിന്റെ വീഡിയോ പുറത്ത്.

സൈജു കുറുപ്പ് നായകനായി എത്തിയ ചിത്രമാണ് മോഹിനിയാട്ടം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മോഹിനിയാട്ടത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. പോ ചാത്ത എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.

മോഹിനിയാട്ടം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നേരത്തെ നിര്‍മാതാക്കള്‍ രംഗത്ത് എത്തിയിരുന്നു. ഞങ്ങളുടെ സിനിമയെ ഇരുകൈകളും നീട്ടി സ്വീകരിച്ചതിന് ഒരുപാട് നന്ദി. അടുത്ത തിയറ്ററുകളില്‍ ഇല്ലാഞ്ഞിട്ടും വളരെയധികം ദുരം ബസ്സിലും ട്രെയിനിലും ഒക്കെ സഞ്ചരിച്ച് സിനിമ കാണാൻ വന്ന പ്രേക്ഷകരോട് പറഞ്ഞാല്‍‌ തീരാത്ത സ്‍നേഹവും, കടപ്പാടുമുണ്ട്. കഴിഞ്ഞ ഒരു മാസമായിട്ട് ഒരുപാട് റിലീസുകള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ഞങ്ങള്‍ക്ക് നിങ്ങളുടെ അടുത്തുള്ള തിയറ്ററുകളില്‍ എത്താൻ സാധിക്കാതെ വന്നത്. വരും ദിവസങ്ങളില്‍ ആ പരാതി തീര്‍ക്കാൻ ഞങ്ങള്‍ ശ്രമിക്കുന്നതാണ്. കൂടെ നിന്നതിനും, പിന്തുണച്ചതിനും നിറയെ സ്‍നേഹം എന്നായിരുന്നു സൈജു കുറുപ്പും തോമസ് തിരുവല്ലയും കുറിച്ചത്.

തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങിയ "ഭരതനാട്യം 2: മോഹിനിയാട്ടം" ഏപ്രിൽ 10 ന് തീയറ്ററുകളിൽ എത്തിയതാണ്. കൃഷ്‍ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം. സൈജു കുറുപ്പിന്റെ 150 ആം ചിത്രം എന്ന പ്രത്യേകതയുമുണ്ടിതിന്.

ചിത്രത്തിന്റെ രചന: കൃഷ്‍ണദാസ് മുരളി, വിഷ്‍ണു ആർ. പ്രദീപ്‌. ഛായാഗ്രഹണം: ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ. ശബ്‍ദമിശ്രണം : വിപിൻ നായർ. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്‍ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർ ഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അന്ന് മകളുടെ പുതിയ ഫോൺ തല്ലിത്തകർത്തു, മൂന്ന് വർഷത്തോളം പരസ്പരം മിണ്ടിയില്ല..'; തുറന്നുപറഞ്ഞ് കാജോൾ
വീണ്ടും കാക്കിയണിഞ്ഞ് കുഞ്ചാക്കോ ബോബൻ; എഡിറ്റർ കിരൺ ദാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു; 'ഉന്മാദം' ഫസ്റ്റ്ലുക്ക് പുറത്ത്