സക്കറിയയുടെ രചനയില്‍ 'മോമോ ഇന്‍ ദുബൈ'; പ്രഖ്യാപിച്ച് മമ്മൂട്ടിയും പൃഥ്വിരാജും

Published : Dec 25, 2020, 05:42 PM IST
സക്കറിയയുടെ രചനയില്‍ 'മോമോ ഇന്‍ ദുബൈ'; പ്രഖ്യാപിച്ച് മമ്മൂട്ടിയും പൃഥ്വിരാജും

Synopsis

നവാഗത സംവിധായകനായ അമീന്‍ അസ്‍ലം ഒരുക്കുന്ന ചിത്രം ഒരു ചില്‍ഡ്രന്‍സ് ഫാമിലി മൂവിയാണ്. 'മോമോ ഇന്‍ ദുബൈ' എന്നാണ് പേരിട്ടിരിക്കുന്നത്

സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലവ് സ്റ്റോറി എന്നീ സിനിമകളുടെ സംവിധായകനും തിരക്കഥാകൃത്തുമായ സക്കറിയ മുഹമ്മദ് രചന നിര്‍വ്വഹിക്കുന്ന പുതിയ സിനിമ വരുന്നു. നവാഗത സംവിധായകനായ അമീന്‍ അസ്‍ലം ഒരുക്കുന്ന ചിത്രം ഒരു ചില്‍ഡ്രന്‍സ് ഫാമിലി മൂവിയാണ്. 'മോമോ ഇന്‍ ദുബൈ' എന്നാണ് പേരിട്ടിരിക്കുന്നത്. മമ്മൂട്ടിയും പൃഥ്വിരാജുമാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചത്.

അനീഷ് ജി മേനോന്‍, അനു സിത്താര, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇമാജിന്‍ സിനിമാസ്, ക്രോസ് ബോര്‍ഡര്‍ ക്യാമറ എന്നീ ബാനറുകളില്‍ സക്കറിയ, പി ബി അനീഷ്, പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം എന്നിവരാണ് നിര്‍മ്മാണം. സക്കറിയക്കൊപ്പം ആഷിഫ് കക്കോടിയും ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ജിംഷി ഖാലിദ്. സംഗീതം ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം ഖയാം. എഡിറ്റിംഗ് രതീഷ് രാജ്. വരികള്‍ മുഹ്‍സിന്‍ പരാരി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി. പബ്ലിസിറ്റി ഡിസൈന്‍ പോപ്പ്കോണ്‍. പിആര്‍ഒ ആതിര ദില്‍ജിത്ത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കേരള കുംഭമേളയില്‍ ഗുരുവിനൊപ്പം പ്രധാന പങ്കുവഹിച്ച് നിഖില വിമലിന്‍റെ സഹോദരി; ശ്രദ്ധാകേന്ദ്രമായി അവന്തിക ഭാരതി
'വീല്‍ ചെയറിലിരിക്കുന്നെന്ന് കരുതേണ്ട, ആള് ചില്ലറക്കാരനല്ല,' കുംഭയുടെ 'തന്ത്ര'ങ്ങളുമായി പൃഥ്വിരാജ്