മണി ഹെയ്സ്റ്റിൽ പൃഥ്വിരാജിനും ഫഹദിനും ഏത്​ റോൾ? വീഡിയോ വൈറൽ

Web Desk   | Asianet News
Published : Jun 10, 2021, 09:28 AM ISTUpdated : Jun 10, 2021, 09:31 AM IST
മണി ഹെയ്സ്റ്റിൽ പൃഥ്വിരാജിനും ഫഹദിനും ഏത്​ റോൾ? വീഡിയോ വൈറൽ

Synopsis

സീരീസിന്റെ​ അഞ്ചാം സീസൺ വരുന്നതിന്‍റെ ആവേശത്തിലാണ്​ കേരളത്തിലുള്ള ആരാധകരും. 

നെറ്റ്​ഫ്ലിക്‌സിന്‍റെ ഹിറ്റ് സീരീസാണ് മണി ഹെയ്സ്റ്റ്. സ്പാനിഷ് സീരീസായിട്ട് കൂടി ലോകത്തില്‍ ആകമാനം ആരാധകരെ സൃഷ്ടിക്കാന്‍ മണി ഹെയ്സ്റ്റിന് സാധിച്ചു. സീരീസിന്റെ​ അഞ്ചാം സീസൺ വരുന്നതിന്‍റെ ആവേശത്തിലാണ്​ കേരളത്തിലുള്ള ആരാധകരും. സെപ്റ്റംബറിലാണ് അഞ്ചാം ഭാഗമെത്തുക. ഇതിനിടെ മണി ഹെയ്സ്റ്റിൽ മലയാളി താരങ്ങൾ അഭിനയിച്ചാൽ ആരൊക്കെയാകും കഥാപാത്രങ്ങളാവുക എന്ന വീഡിയോയും വൈറലാകുകയാണ്. 

പ്രൊഫസറായി പൃഥ്വിരാജിനെയും പ​ലെർമോ ആയി ഫഹദ്​ ഫാസിലിനെയുമാണ് വീഡിയോയിൽ കാണിക്കുന്നത്. റാക്വേൽ ആയി മഞ്ജു വാര്യരും ഡെൻവർ ആയി ആസിഫ്​ അലിയും​ ഉണ്ട്​. ടോക്യോ ആയി രജീഷ വിജയൻ, റിയോ ആയി ഷെയ്​ൻ നിഗം, ജൂലിയ ആയി സംയുക്​ത, സ്​റ്റോക്​ഹോം ആയി മംമ്​ത മോഹൻദാസ്​, ഹെൽസിങ്കി ആയി ബാബുരാജ്​, ​ബൊഗോട്ടി ആയി ജോജു, മാർസെല്ല ആയി ചെമ്പൻ വിനോദിനെയുമാണ്​ അവതരിപ്പിച്ചിരിക്കുന്നത്​. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചലച്ചിത്ര വിജയങ്ങളുടെ ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐഎഫ്എഫ്കെ ഓപ്പൺ ഫോറത്തിൽ വിമർശനം
ഋത്വിക് ഘട്ടക്കിന് ആദരവുമായി 30-ാമത് ഐഎഫ്എഫ്കെ