മണി ഹീസ്റ്റ് ബര്‍ലിന്‍ സീരിസ് വരുന്നു; ആദ്യ ടീസര്‍ എത്തി

Published : Feb 08, 2023, 02:33 PM IST
മണി ഹീസ്റ്റ് ബര്‍ലിന്‍ സീരിസ് വരുന്നു; ആദ്യ ടീസര്‍ എത്തി

Synopsis

മണി ഹീസ്റ്റിലെ മുഖ്യകഥാപാത്രമായ പ്രൊഫസറുടെ സഹോദരനാാണ് കൊള്ള സംഘത്തിലെ അംഗമായ ബര്‍ലിനെ കാണികള്‍ പരിചയപ്പെട്ടത്. 

ലോകമെങ്ങുമുള്ള സീരിസ് പ്രേമികളെ ആവേശത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയ മണി ഹീസ്റ്റ് സീരിസിന് ഒരു സ്പിൻ-ഓഫ് സീക്വൽ വരുന്നു. മണി ഹീസ്റ്റില്‍ ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രമായ ബെർലിന്‍റെ ജീവിതത്തിലേക്കാണ് പുതിയ സീരിസ് എത്തുന്നത്  മണി ഹീസ്റ്റ് ബര്‍ലിന്‍ എന്നാണ് സീരിസിന്‍റെ പേര്. ഇതിന്‍റെ അനൌണ്‍സ്മെന്‍റ് ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.

മണി ഹീസ്റ്റിലെ മുഖ്യകഥാപാത്രമായ പ്രൊഫസറുടെ സഹോദരനാാണ് കൊള്ള സംഘത്തിലെ അംഗമായ ബര്‍ലിനെ കാണികള്‍ പരിചയപ്പെട്ടത്.  സ്പെയിൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കൊള്ള എന്ന് വിശേഷിപ്പിക്കപ്പെടുന്ന മണി ഹീസ്റ്റ് സീരിസിലെ കഥ നടക്കും മുന്‍പാണ് ബെര്‍ലിന്‍റെ പുതിയ സീരിസിലെ കഥ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

മണി ഹീസ്റ്റിന്‍റെ ആദ്യത്തെ കഥയില്‍ തന്നെ ബെര്‍‍ലിന്‍ മരണപ്പെടുകയാണ് ഉണ്ടായത്. തുടര്‍ന്നു വന്ന സീസണുകളില്‍ ഫ്ലാഷ്ബാക്കുകളിലാണ് ബെര്‍‍ലിന്‍ എന്ന കഥാപാത്രം പ്രത്യക്ഷപ്പെട്ടത്. ബര്‍ലിന്‍ എന്ന കഥാപാത്രത്തിന്‍റെ അന്ത്യമാണ് നിങ്ങള്‍ കണ്ടത്. അദ്ദേഹത്തിന്‍റെ സുവർണ്ണ കാലഘട്ടത്തിലൂടെയുള്ള ഒരു യാത്ര, അവന്‍ പ്രണയ ഭ്രാന്തനാണ്, പ്രണയത്തിന് വേണ്ടി അവന്‍ യൂറോപ്പ് കൊളളയടിക്കുന്നുണ്ട്, അതാണ് ഈ സീരിസിന്‍റെ പ്രമേയം - മണി ഹീസ്റ്റ് ബെർലിൻ സ്രഷ്ടാവ് അലക്സ് പിന ഒരു സ്പാനീഷ് മാധ്യമത്തോട് പറഞ്ഞു. 

ഡിസംബര്‍ 2023 ല്‍ ആയിരിക്കും സീരിസ് എത്തുക എന്നാണ് നെറ്റ്ഫ്ലിക്സ് അറിയിക്കുന്നത്. പെട്രോ അലന്‍സോയുടെ പ്രധാന കഥാപാത്രത്തിനൊപ്പം മണി ഹീസ്റ്റ് സീരിസിലെ പ്രഫസര്‍ അടക്കം പ്രധാന താരങ്ങള്‍ ഇതിലും പ്രത്യക്ഷപ്പെട്ടേക്കാം. 

'രേഖ അത്ര ക്ലീന്‍ അല്ല': സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് യുഎ; റിലീസ് തീയതിയായി

'തുനിവും' ഒടിടിയിലേക്ക്, റിലീസ് തിയ്യതിയായി

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും