
നടൻ, നടി, സംവിധായകൻ, തിരക്കഥാകൃത്ത്-സംവിധായക കോമ്പോ, നടൻ-സംവിധായകൻ കോമ്പോ തുടങ്ങിയവയാകും ഒരു സിനിമയിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകം. പ്രത്യേകിച്ച് സൂപ്പർ താര ചിത്രങ്ങൾക്ക്. അത്തരത്തിൽ ഈ വർഷം ഏവരും കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങൾ മലയാളത്തിൽ ഉണ്ട്. ഇതിൽ പലതും ഇതിനോടകം റിലീസ് ചെയ്ത് കഴിഞ്ഞു. മലൈക്കോട്ടൈ വാലിബൻ, ഒസ്ലർ എന്നിവ ഉദാഹരങ്ങൾ. ഇനി വരാനിരിക്കുന്നവയിൽ സൂപ്പർതാര ചിത്രങ്ങൾക്ക് പുറമെ യുവതാര ചിത്രങ്ങളും ഉണ്ട്. അവയിൽ ഏറ്റവും കൂടുതൽ കാത്തിരിപ്പ് ഉയർത്തുന്ന സിനിമകളുടെ പട്ടിക ഇപ്പോൾ പുറത്തുവരികയാണ്.
ഇക്കൂട്ടത്തിൽ ഒന്നാമത് ഉണ്ടായിരുന്ന 'മലൈക്കോട്ടൈ വാലിബൻ' റിലീസ് ചെയ്ത് കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ളത് 'ബറോസ്' ആണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. മൂന്നാം സ്ഥാനം 'ഭ്രമയുഗ'ത്തിനാണ്. മമ്മൂട്ടി എന്ന നടനിലെ വ്യത്യസ്ത പകർന്നാട്ടം കാണാൻ രാജ്യമെമ്പാടും ഒരുപോലെ കാത്തിരിക്കുകയാണ്. ഐഎംഡി ലിസ്റ്റ് പ്രകാരം രാജ്യം ഈ വർഷം കാത്തിരിക്കുന്ന സിനിമകളുടെ പട്ടികയിൽ പത്തിനുള്ളിലുള്ള ഒരെയൊരു ചിത്രം ഭ്രമയുഗം ആണ്. ബോളിവുഡ്, ടോളിവുഡ് സിനിമകൾക്കൊപ്പമാണിത്.
നാലാം സ്ഥാനത്തുള്ളതും ഒരു മമ്മൂട്ടി ചിത്രമാണ്. 'ടർബോ'. വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. അക്ഷൻ- കോമഡി പടമാണിത്. അഞ്ചാം സ്ഥാനത്തും മമ്മൂട്ടി ചിത്രം തന്നെയാണ്. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക'യാണിത്.
'അടുത്ത ജന്മത്തില അവങ്ക വയത്തിലെ പുറക്കണം'; സംവിധായകന്റെ വാക്കുകേട്ട് പൊട്ടിക്കരഞ്ഞ് ഷംന കാസിം
പൃഥ്വിരാജിന്റെ 'ആടുജീവിതം', ടൊവിനോ തോമസിന്റെ 'അജയന്റെ രണ്ടാം മോഷണം', പ്രണവ് മോഹൻലാലിന്റെ 'വർഷങ്ങൾക്ക് ശേഷം', ജയസൂര്യയുടെ 'കത്തനാർ', ഫഹദ് ഫാസിലിന്റെ 'ആവേശം' എന്നിവയാണ് മറ്റ് സിനിമകൾ. ഇക്കൂട്ടത്തിൽ മോഹൻലാലിന്റെ 'എമ്പുരാനും' ഇടംപിടിച്ചിട്ടുണ്ട്. ചിത്രം ഡിസംബറിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ