ഫഹദിനെ അനുകരിച്ച് പൂജയും സിബിനും.

ഫഹദ് നായകനായി എത്തി ഹിറ്റായ ചിത്രമാണ് ആവേശം. ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 150 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ആവേശത്തില്‍ ഫഹദ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ചെയ്യുന്ന രസകരമായ ഒരു റീല്‍ വീഡിയോ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബിഗ് ബോസ് മലയാളം ആറിലെ താരങ്ങളായ സിബിനും പൂജ കൃഷ്‍ണയും റീല്‍ വീഡിയോ അനുകരിച്ച് എത്തിയിരിക്കുകയാണ്.

വീഡിയോയില്‍ ബിഗ് ബോസിന് മുമ്പും ശേഷവും എന്നാണ് എഴുതിയിരിക്കുന്നത്. ബിഗ് ബോസില്‍ എത്തുന്നതിനു മുമ്പുള്ള തങ്ങളുടെ സന്തോഷകരമായ അവസ്ഥയെ ആ റീല്‍ വീഡിയോയില്‍ കാണിക്കുന്നു. ബിഗ് ബോസ് മലയാളത്തില്‍ എത്തിയതിന് ശേഷമുള്ള അവസ്ഥയും പുറത്തിറക്കിയ ആ റീല്‍ വീഡിയോയില്‍ കാണാം. ആരോഗ്യപ്രശ്‍നങ്ങളാലാണ് പൂജാ കൃഷ്‍ണയും സിബിനും ഷോയില്‍ നിന്ന് പിൻമാറിയത്.

View post on Instagram

ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.

ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെയായ ചിത്രത്തില്‍ മേക്കപ്പ്‍മാനായി ആര്‍ജി വയനാടനും ഭാഗമാകുമ്പോള്‍ ഓഡിയോഗ്രഫി വിഷ‍്‍ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്നേക്ക് പ്ലാന്റ് എന്നിവരുമാണ്.

Read More: ഒ‍ടിടിയില്‍ എത്തിയിട്ടും ഫഹദിന്റെ ആവേശം തിയറ്ററില്‍ ഹൗസ് ഫുള്‍, കേരളത്തില്‍ ഞെട്ടിക്കുന്ന കളക്ഷൻ, തുക പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക