ആറാമത് നയൻതാര, ബോളിവുഡിനെ ഞെട്ടിച്ച് ആ തെന്നിന്ത്യൻ താരം ഒന്നാമത്, 10 സ്ഥാനങ്ങളിലുള്ള നായികമാര്‍

Published : Aug 20, 2025, 09:13 AM IST
Nayantahra

Synopsis

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികമാര്‍.

ഇന്ത്യയില്‍ ജനപ്രീതിയില്‍ മുന്നിലുളള നായികാ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. സാമന്ത തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഓര്‍മാക്സ് മീഡിയയാണ് പട്ടിക പുറത്തുവിട്ടത്. ജൂലൈ മാസത്തെ പട്ടികയാണ് പ്രമുഖ സിനിമാ അനലിസ്റ്റുകളായ ഓര്‍മാക്സ് മീഡിയയാണ് പുറത്തുവിട്ടത്.

ആലിയ ഭട്ട് രണ്ടാമത് എത്തിയപ്പോള്‍ ബോളിവുഡിലെ മുൻനിര നടി ദീപിക പദുക്കോണ്‍ മൂന്നാം സ്ഥാനത്തും എത്തിനില്‍ക്കുന്നു. സിനിമകളില്‍ നിരന്തരം ഭാഗമാകുന്നതാണ് ബോളിവുഡ് താരം ദീപിക പദുക്കോണെ മുന്നിലെത്തിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കാൻ ബോളിവുഡ് താരത്തിന് സാധിക്കുന്നുണ്ട്. ഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന ഇന്ത്യൻ താരങ്ങളില്‍ ഒരാളുമാണ് നടി ദീപിക പദുക്കോണ്‍.

നാലാമതുള്ള നായിക കാജല്‍ അഗര്‍വാലാണ് തൊട്ടുപിന്നില്‍ നടി തൃഷയാണ് ഉള്ളത്. ആറാം സ്ഥാനത്ത് സ്ഥാനത്ത് തെന്നിന്ത്യൻ ലേഡി സൂപ്പര്‍സ്റ്റാറായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന നയൻതാരയാണ്. നായികമാരുടെ പട്ടികയില്‍ ഏഴാം  സ്ഥാനത്തെ താരം ഒരു അത്ഭുതമാണ്. മലയാളികളുടെയും പ്രിയപ്പെട്ട സായ് പല്ലവിയാണ് താരങ്ങളില്‍ ഏഴാമതുള്ളത്. തുടര്‍ച്ചയായി ഹിറ്റുകളുടെ ഭാഗമാകുന്നതാണ് നായിക താരങ്ങളില്‍ മുന്നിലെത്താൻ സായ് പല്ലവിയെയും സഹായിച്ചത്. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച തമിഴ് ഭാഷാ ചിത്രം അമരനില്‍ സായ് പല്ലവിയായിരുന്നു നായിക. കമല്‍ഹാസൻ ആയിരുന്നു ചിത്രം നിര്‍മിച്ചത്. ശിവകാര്‍ത്തികേയനായിരുന്നു അമരനില്‍ നായകനായി എത്തിയത്. ചിത്രം ആഗോള കളക്ഷനില്‍ 300 കോടി ക്ലബില്‍ എത്തുകയും ചെയ്‍തിരുന്നു. തുടര്‍ന്ന് സായ് പല്ലവി നായികയായ തെലുങ്ക് ചിത്രം തണ്ടേലും വൻ ഹിറ്റായി മാറിയിരുന്നു. നാഗചൈതന്യ നായകനായ ചിത്രം 100 കോടി ക്ലബിലെത്തിയിരുന്നു.

സായ്‍ക്ക് പിന്നാലെ രശ്‍മികയും തെന്നിന്ത്യൻ താരങ്ങളായ ശ്രീലയും തമന്ന ഇടംനേടി എന്നാണ് ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട ജൂലൈ മാസത്തെ പട്ടികയില്‍ നിന്ന് വ്യക്തമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു