Latest Videos

അനശ്വര പുറത്ത്, മമിത രണ്ടാമത്; മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള നായികാതാരം ആര്?

By Web TeamFirst Published Apr 17, 2024, 10:47 AM IST
Highlights

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് പ്രേമലു

സിനിമകള്‍ ഭാഷാഭേദമന്യെ പ്രേക്ഷകര്‍ സ്വീകരിക്കുന്ന കാലമാണിത്. ഒടിടിയുടെ കടന്നുവരവോടെയാണ് മലയാളമുള്‍പ്പെടെയുള്ള താരതമ്യേന ചെറിയ ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള ചിത്രങ്ങളെ ഇന്ത്യന്‍ സിനിമാപ്രേമികളിലേക്ക് എത്തിച്ചത്. ആദ്യം അവ ഒടിടിയില്‍ മാത്രമാണ് മറുഭാഷാ പ്രേക്ഷകര്‍ കണ്ടതെങ്കില്‍ ഇപ്പോള്‍ അവര്‍ തിയറ്ററുകളിലേക്കും എത്തിയിരിക്കുന്നു. സമീപകാലത്ത് മലയാള സിനിമകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നേടുന്ന കളക്ഷനില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ചുവടെയുള്ളത് മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നടിമാരുടെ ലിസ്റ്റ് ആണ്. 

പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയുടെ ലിസ്റ്റ് ആണ് ഇത്. മാര്‍ച്ച് മാസത്തിലെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഉള്ളത്. ഫെബ്രുവരി ലിസ്റ്റില്‍ നിന്ന് ചില പ്രധാന മാറ്റങ്ങളോടെയാണ് പുതിയ ലിസ്റ്റ് ഓര്‍മാക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുവനിരയിലെ ഒരാള്‍ പോയി മറ്റൊരാള്‍ വന്നു എന്നതാണ് ലിസ്റ്റിന്‍റെ പ്രത്യേകത. ഫെബ്രുവരി ലിസ്റ്റില്‍ ഉണ്ടായിരുന്ന അനശ്വര രാജനാണ് പുറത്തായിരിക്കുന്നത്. പകരം പ്രേലുവിലൂടെ കേരളത്തിന് പുറമെ തമിഴ്, തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും കാര്യമായി ശ്രദ്ധ നേടിയ മമിത ബൈജുവാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് മമിത ബൈജു ഉള്ളത്.

മഞ്ജു വാര്യര്‍ ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റില്‍ മൂന്നാമത് ശോഭനയാണ്. നാലാം സ്ഥാനത്ത് ഐശ്വര്യ ലക്ഷ്മിയും അഞ്ചാം സ്ഥാനത്ത് കല്യാണി പ്രിയദര്‍ശനും. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിച്ച ചിത്രമാണ് പ്രേമലു. ഫെബ്രുവരി 9 ന് തിയറ്ററുകളിലെത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ അതിവേഗമാണ് ബോക്സ് ഓഫീസില്‍ മുന്നേറിയത്. മലയാളം പതിപ്പുതന്നെ ഇതര സംസ്ഥാനങ്ങളിലും ശ്രദ്ധ നേടിയതിന് പിന്നാലെ തമിഴ്, തെലുങ്ക് പതിപ്പുകളും നിര്‍മ്മാതാക്കള്‍ റിലീസ് ചെയ്തിരുന്നു. ലഭ്യമായ കണക്കനുസരിച്ച് 136 കോടിയാണ് ചിത്രത്തിന്‍റെ ആഗോള ഫൈനല്‍ ഗ്രോസ്.

ALSO READ : 'നീ എന്‍റെ കഴിഞ്ഞ അഞ്ച് പടവും കണ്ടിട്ടില്ലെന്ന് തോന്നുന്നു'; സ്വയം ട്രോളി നിവിന്‍, വീഡിയോ വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!