വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിവിന്‍റെ പുതിയ റിലീസ്

മലയാള സിനിമയിലെ യുവതാരനിരയില്‍ വലിയ ആരാധകവൃന്ദമുള്ള താരങ്ങളില്‍ പ്രധാനിയാണ് നിവിന്‍ പോളി. എന്നാല്‍ സമീപകാലത്ത് വലിയ വിജയങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്നു. അതേസമയം തന്നിലെ അഭിനേതാവിന് വെല്ലുവിളി ഉയര്‍ത്തുന്ന പല ചിത്രങ്ങളിലും മികച്ച പ്രകടനം കൊണ്ട് അദ്ദേഹം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ കരിയറിലെ മോശം സമയത്തെക്കുറിച്ച് സ്വയം ട്രോളുന്ന നിവിന്‍ പോളിയുടെ ഒരു വീഡിയോ വൈറല്‍ ആവുകയാണ്. 

ഓട്ടോമൊബൈല്‍, ട്രാവല്‍ വ്ലോഗര്‍ ആയ അരുണ്‍ സ്മോക്കിക്ക് നല്‍കിയ അഭിമുഖത്തിലെ ക്ലിപ്പ് ആണ് ഇത്. ഇദ്ദേഹത്തിന്‍റെ കാര്യം പറഞ്ഞാല്‍ കെജിഎഫില്‍ പറയുന്നതുപോലെ ചെയ്ത എല്ലാ പടങ്ങളും വിജയമാണ് എന്ന് വിശേഷിപ്പിക്കുകയാണ് അരുണ്‍ സ്മോക്കി. അപ്പോള്‍ നിവിന്‍ ഇടപെടുകയാണ്- "നീ എന്‍റെ കഴിഞ്ഞ അഞ്ച് പടങ്ങളും കണ്ടിട്ടില്ലെന്ന് തോന്നുന്നു". ഒപ്പമുള്ള സംവിധായകന്‍ ഡിജോ ജോസ് ആന്‍റണിയുടെ കാര്യമാണ് താന്‍ ഉദ്ദേശിച്ചതെന്ന് അരുണ്‍ തിരുത്തുന്നു. തുടര്‍ന്ന് ഡിജോ സംവിധാനം ചെയ്യുന്ന തന്‍റെ അടുത്ത ചിത്രം മലയാളി ഫ്രം ഇന്ത്യ എത്തരത്തില്‍ പ്രതീക്ഷിക്കാമെന്ന ചോദ്യത്തിന് ഇത് പൊട്ടില്ലെന്നാണ് നിവിന്‍റെ മറുപടി. 

Scroll to load tweet…

വലിയ ഇടവേളയ്ക്ക് ശേഷം തിയറ്ററുകളില്‍ നിവിന്‍ പോളിക്ക് വലിയ വരവേല്‍പ്പ് ലഭിച്ച ചിത്രമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ വിഷു റിലീസ് ആയി എത്തിയ വര്‍ഷങ്ങള്‍ക്കു ശേഷം. ചിത്രത്തില്‍ നിധിന്‍ മോളി എന്ന ഒരു നടനായാണ് നിവിന്‍ എത്തിയിരിക്കുന്നത്. കാരിക്കേച്ചര്‍ സ്വഭാവത്തിലുള്ള ഈ കഥാപാത്രത്തിലും സ്വയം വിമര്‍ശനം രസകരമായി അവതരിപ്പിച്ചിരുന്നു നിവിന്‍ പോളി. നിധിന്‍ മോളി സംസാരിക്കുന്നതുപോലെ എന്ന കമന്‍റുകളുമായാണ് നിവിന്‍റെ പുതിയ അഭിമുഖവും വൈറല്‍ ആവുന്നത്. 

ALSO READ : പവര്‍ ടീമിന്‍റെ 'പവര്‍'! ഡെന്‍ റൂം ലോക്ക് ചെയ്‍ത് സിബിനും സംഘവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം