വമ്പൻ ട്വിസ്റ്റ്, 2023ല്‍ ആ താരമല്ല ഒന്നാമൻ, ഫഹദ് നാലാമൻ, മാറിമറിഞ്ഞ് മോഹൻലാലും മമ്മൂട്ടിയും

Published : Jan 23, 2024, 02:55 PM IST
വമ്പൻ ട്വിസ്റ്റ്, 2023ല്‍ ആ താരമല്ല ഒന്നാമൻ, ഫഹദ് നാലാമൻ, മാറിമറിഞ്ഞ് മോഹൻലാലും മമ്മൂട്ടിയും

Synopsis

ആരാണ് മലയാളത്തില്‍ ഒന്നാമൻ?, 2023ലെ താരങ്ങളുടെ പട്ടിക പുറത്ത്.  

മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയില്‍ വര്‍ഷങ്ങളായി നിറഞ്ഞുനില്‍ക്കുന്നവരാണ്. വമ്പൻ വിജയങ്ങള്‍ നേടുകയും ചിലപ്പോള്‍ സിനിമകള്‍ പ്രതീക്ഷിച്ചത്ര സ്വീകരിക്കപ്പെടാതിരിക്കുകയും ചെയ്യാതിരുന്നെങ്കിലും മോഹൻലാലും മമ്മൂട്ടിയും വൻ തിരിച്ചുവരവുകള്‍ നടത്താറുമുണ്ട്.  മലയാളത്തില്‍ ജനപ്രീതിയില്‍ മുന്നില്‍ ഏത് താരമാണ് എന്നത് മിക്കപ്പോഴും ഉത്തരമില്ലാത്ത ഒരു ചോദ്യമായി അവശേഷിക്കാറുമുണ്ട്. 2023ല്‍ ഓര്‍മാക്സിന്റെ പട്ടികയനുസിരിച്ച് ഒന്നാമെത്തിയ താരം മോഹൻലാല്‍ ആണ്.

മമ്മൂട്ടിക്ക് 2023ല്‍ നിരവധി വിജയ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. 2022ലേതാണെങ്കിലും നൻപകല്‍ നേരത്ത് മയക്കം തിയറ്റര്‍ റിലീസായത് 2023ലായിരുന്നു. വമ്പൻ വിജയമായ കണ്ണൂര്‍ സ്‍ക്വാഡ് സിനിമയും മമ്മൂട്ടി നായകനായി 2023ല്‍ പ്രദര്‍ശനത്തിന് എത്തി. കാതലും വലിയ അഭിപ്രായങ്ങള്‍ നേടിയ ചിത്രമായി മാറിയിരുന്നു. എന്നിട്ടും മമ്മൂട്ടിക്ക് ഒന്നാം സ്ഥാനത്തെത്താനായില്ല. ഓര്‍മാക്സ് മീഡിയയുടെ പട്ടികയില്‍ രണ്ടാമതുള്ള താരമാണ് മമ്മൂട്ടി. ജനപ്രീതിയുടെ അടിസ്ഥാനത്തിലാണ് ഓര്‍മാക്സ് മീഡിയ താരങ്ങളുടെ സ്ഥാനം നിര്‍ണയിച്ചത് എന്ന് വ്യക്തമാക്കി.

മലയാളത്തില്‍ 2023ല്‍ ഒന്നാം സ്ഥാനത്തെത്തിയ താരം മോഹൻലാലാണ് എന്നാണ് പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്. മോഹൻലാല്‍ നേരിലൂടെ ഒരു വൻ തിരിച്ചുവരവ് നടത്തിയതിനാല്‍ വീണ്ടും ആരാധകരുടെ ചര്‍ച്ചയില്‍ നിറയാൻ സാധിച്ചിരുന്നു റിപ്പോര്‍ട്ടുണ്ട്. മോഹൻലാല്‍ നായകനാകുന്ന മലൈക്കോട്ടൈ വാലിബൻ സിനിമയും ചര്‍ച്ചകളില്‍ നിറയുകയാണ് എന്ന് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. അതുകൊണ്ടാവാം 2023ല്‍ മോഹൻലാല്‍ ഒന്നാമതെത്തിയിരിക്കുന്നത്.

ഓര്‍മാക്സ് മീഡിയയില്‍ മൂന്നാം സ്ഥാനത്തെത്തിയ താരം ടൊവിനൊയാണ്. നാലാം സ്ഥാനത്ത് എത്തിയ മലയാളി താരം ഫഹദാണ് എന്നതാണ് ഓര്‍മാക്സ് മീഡിയ 2023ലെ പട്ടികയിലെ മറ്റൊരു സര്‍പ്രൈസായി മാറി. വൻ വിജയങ്ങള്‍ ഫഹദിന് ഇല്ലാതിരുന്ന വര്‍ഷമായിരുന്നു 2023. അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ദുല്‍ഖറാണ്.

Read More: ബുക്കിംഗില്‍ റെക്കോര്‍ഡ് നേട്ടത്തില്‍, വാലിബിന്റെ ടിക്കറ്റ് വിറ്റത് ആ നിര്‍ണായക സംഖ്യയും മറികടന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍