
ജനപ്രീതിയില്‍ മുന്നിലുള്ള നായികാ താരം ആരാണ് തമിഴില്‍ എന്നതിന് ഡിസംബറിലെ ഉത്തരം നയൻതാര എന്നാണ്. രണ്ടാമത് എത്തിയിരിക്കുന്ന തൃഷയാണ്. സാമന്ത മൂന്നാമതും എത്തിയിരിക്കുന്നു. ഓര്‍മാക്സ് മീഡിയ ഡിസംബറില്‍ മുന്നിലുള്ള താരങ്ങളുടെ ഡിസംബറിലെ പട്ടിക പുറത്തുവിട്ടപ്പോള്‍ വലിയ സര്‍പ്രൈസുകള്‍ ഒന്നും ഇല്ല എന്നതാണ് ഒരു പ്രത്യേകത.
നയൻതാര നായിക വേഷമിട്ട് ഒടുവിലെത്തിയ ചിത്രം അന്നപൂരണി മികച്ച അഭിപ്രായം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു ഷെഫായിട്ടാണ് നായിക നയൻതാര ചിത്രത്തില്‍ വേഷമിട്ടത്. സംവിധാനം നിലേഷ് കൃഷ്‍ണയാണ്. ജയ് നായകനായി എത്തിയ ചിത്രത്തിലെ കഥാപാത്രങ്ങളായി കെ എസ് രവികുമാര്‍, സുരേഷ് ചക്രവര്‍ത്തി ആരതി ദേശയി, രേണുക, കാര്‍ത്തിക് കുമാര്‍, ചന്ദ്രശേഖര്‍, റെഡിൻ തുടങ്ങിയവരും വേഷമിട്ടു.
രണ്ടാം സ്ഥാനത്ത് തൃഷ തുടരുകയാണെന്നാണ് താരങ്ങളുടെ പുതിയ പട്ടികയില്‍ നിന്നും വ്യക്തമാകുന്നത്. ലിയോയുടെ വിജയത്തിളക്കത്തിലാണ് തൃഷ. തൃഷ സത്യ എന്ന കഥാപാത്രമായിട്ട് ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ ലിയോ വൻ വിജയം നേടിയിരുന്നു. ദളപതി വിജയ്‍യുടെ എക്കാലത്തെയും വിജയ ചിത്രമായി മാറിയ ലിയോയിലെ നായികാ വേഷം തൃഷയ്‍ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തു എന്നാണ് റിപ്പോര്‍ട്ട്.
മൂന്നാമത് സാമന്ത എത്തിയപ്പോള്‍ തമിഴ് താരങ്ങളില്‍ നായികമാരില്‍ നാലാമത് മലയാളത്തില്‍ നിന്നുള്ള കീര്‍ത്തി സുരേഷാണ്. അഞ്ചാമത് തമന്നയും എത്തിയിരിക്കുന്നു. ആറാം സ്ഥാനത്ത് എത്തിയത് ബാഹുബലി താരം എന്ന നിലയില്‍ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച അനുഷ്‍ക ഷെട്ടിയാണ്. സായ് പല്ലവി, ജ്യോതിക എന്നീ താരങ്ങള്‍ ഏഴും എട്ടും സ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ ഡിസംബറിലെ ജനപ്രീതിയിലുള്ള നായികമാരില്‍ പ്രിയങ്ക മോഹനും ശ്രുതി ഹാസനുമാണ് യഥാക്രമം ഒമ്പതാമതും പത്താമതും.
Read More: ആവേശമാകാൻ ഗുണ്ടുര്‍ കാരം, കട്ടുകളില്ലാത്ത ചിത്രവുമായി മഹേഷ് ബാബു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക