ഒന്നാം സ്ഥാനത്തില്‍ മാറ്റമില്ല, പിന്തള്ളപ്പെട്ട് രജനികാന്ത്; എന്‍ട്രിയായി സൂപ്പര്‍ താരം, ജനപ്രീതിയില്‍ ഇവര്‍

Published : Jan 10, 2024, 02:10 PM ISTUpdated : Jan 10, 2024, 02:24 PM IST
ഒന്നാം സ്ഥാനത്തില്‍ മാറ്റമില്ല, പിന്തള്ളപ്പെട്ട് രജനികാന്ത്; എന്‍ട്രിയായി സൂപ്പര്‍ താരം, ജനപ്രീതിയില്‍ ഇവര്‍

Synopsis

നടിമാരിൽ നയൻതാരയാണ് ഒന്നാം സ്ഥാനത്ത്.

മിഴകത്ത് ജനശ്രദ്ധനേടിയ നടന്മാരുടെ പട്ടിക പുറത്തുവിട്ട് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ. 2023 ഡിസംബറിലെ കണക്കാണിത്. തമിഴകത്തിന്‍റെ പത്ത് താരങ്ങളാണ് ലിസ്റ്റില്‍ ഉള്ളത്. സീനിയര്‍ അഭിനേതാക്കളായ രജനികാന്തും കമല്‍ഹാസനും ഉണ്ടെങ്കിലും ഇവര്‍ ബഹുദൂരം പിന്നാലാണ് എന്നത് ശ്രദ്ധേയമാണ്. 

പട്ടികയില്‍ പത്താം സ്ഥാനത്ത് ഉള്ളത് കാര്‍ത്തിക് ആണ്. കൈതി 2, ജപ്പാൻ തുടങ്ങിയ സിനിമകളുടെ റിലീസും അപ്ഡേറ്റുകളും കാർത്തിക്ക് കഴിഞ്ഞ മാസം തുണയായി എന്നത് ഇതിൽ നിന്നും വ്യക്തമാണ്. ഒൻപതാം സ്ഥാനത്ത് വിജയ് സേതുപതിയും എട്ടാം സ്ഥാനത്ത് വിക്രമും ആണ്. ശിവകാർത്തികേയൻ ഏഴാം സ്ഥാനത്ത് എത്തിയപ്പോൾ കമൽഹാസന് ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 

രജനികാന്തും ധനുഷും ആണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. സൂര്യ മൂന്നാം സ്ഥാനവും അജിത് രണ്ടാം സ്ഥാനവും സ്വന്തമാക്കിയപ്പോൾ, കാലങ്ങളായി ഒന്നാം സ്ഥാനത്തുള്ള വിജയ് ആ സ്ഥാനം അങ്ങനെ തന്നെ നിലനിർത്തിയിട്ടുണ്ട്. നടിമാരിൽ നയൻതാരയാണ് ഒന്നാം സ്ഥാനത്ത്. തൃഷ, സാമന്ത, കീർത്തി സുരേഷ്, തമന്ന ഭാട്ടിയ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. അനുഷ്ക ഷെട്ടി, സായ് പല്ലവി, ജ്യോതിക, പ്രിയങ്ക മോഹൻ, ശ്രുതി ഹസൻ എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങൾ. 

ജനങ്ങളെ പറ്റിക്കാനാവില്ല, തിയറ്ററിൽ വെടിക്കുന്ന സീനാകുമത്; 'ഓസ്‌ലറി'ലെ മമ്മൂട്ടിയെ കുറിച്ച് ജയറാം !

അതേസമയം, ദളപതി 68 ആണ് വിജയിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ ജയറാമും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വേട്ടയ്യന്‍ ആണ് രജനികാന്തിന്‍റേതായി ചിത്രീകരണം പുരോഗമിക്കുന്നത്. ടി ജെ ഞ്ജാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍, ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. കങ്കുവയാണ് സൂര്യുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. വിടാമുയര്‍ച്ചിയാണ് അജിത്തിന്‍റെ പുതിയ പടം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ