ഏഴാമത് നയൻതാര, ഒന്നാമത് ആ തെന്നിന്ത്യൻ താരം, ആദ്യ 10ല്‍ മൂന്ന് ബോളിവുഡ് താരങ്ങള്‍ മാത്രം

Published : Apr 21, 2026, 12:12 PM IST
Nayanthara

Synopsis

സായ് പല്ലവി ആറാമത് എത്തി.

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളുടെ പുതിയ പട്ടിക ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടു. മാര്‍ച്ച് മാസത്തെ പട്ടികയാണ് പുറത്തുവിട്ടത്. ജനപ്രീതിയില്‍ വീണ്ടും ഒന്നാമത് തെന്നിന്ത്യൻ താരം സാമന്തയാണ്. ബോളിവുഡ് നടി ആലിയ ഭട്ടിനെയാണ് തെന്നിന്ത്യൻ നടി വീണ്ടും മറികടന്നത്.

ആലിയ ഭട്ട് രണ്ടാമത് എത്തിയപ്പോള്‍ തെന്നിന്ത്യയിലെ മുൻനിര നടി രശ്‍മിക മന്ദാന മൂന്നാം സ്ഥാനത്തും എത്തിനില്‍ക്കുന്നു. നാലാം സ്ഥാനത്ത് ബോളിവുഡില്‍ നിന്നുള്ള താരം ദീപിക പദുക്കോണാണ്. തൊട്ടു പിന്നില്‍ തെന്നിന്ത്യൻ താരം കാജല്‍ അഗര്‍വാളാണ്.

തെന്നിന്ത്യയുടെ പ്രിയ താരം സായ് പല്ലവി ആറാമത് എത്തി. തുടര്‍ച്ചയായി ഹിറ്റുകളുടെ ഭാഗമാകുന്നതാണ് നായിക താരങ്ങളില്‍ മുന്നിലെത്താൻ സായ് പല്ലവിയെയും സഹായിച്ചത്. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച തമിഴ് ഭാഷാ ചിത്രം അമരനില്‍ സായ് പല്ലവിയായിരുന്നു നായിക. കമല്‍ഹാസൻ ആയിരുന്നു ചിത്രം നിര്‍മിച്ചത്. ശിവകാര്‍ത്തികേയനായിരുന്നു അമരനില്‍ നായകനായി എത്തിയത്. ചിത്രം ആഗോള കളക്ഷനില്‍ 300 കോടി ക്ലബില്‍ എത്തുകയും ചെയ്‍തിരുന്നു. തുടര്‍ന്ന് സായ് പല്ലവി നായികയായ തെലുങ്ക് ചിത്രം തണ്ടേലും വൻ ഹിറ്റായി മാറിയിരുന്നു. നാഗചൈതന്യ നായകനായ ചിത്രം 100 കോടി ക്ലബിലെത്തിയിരുന്നു.

ഏഴാമത് മലയാളിയായ തെന്നിന്ത്യൻ സൂപ്പര്‍ താരം നയൻതാരയാണ്. തൊട്ടുപിന്നാലെ തമിഴ് താരം തൃഷയും പട്ടികയില്‍ ഇടംനേടിയപ്പോള്‍ ഒമ്പതാമത് കൃതി സനോണും പത്താമത് ശ്രീലീലയും എത്തി. ഇന്ത്യയിലെ ജനപ്രീതിയുള്ള നായിക താരങ്ങളുടെ പട്ടിക എടുത്തപ്പോള്‍ വെറും മൂന്ന് ബോളിവുഡ് താരങ്ങള്‍ക്കേ ആദ്യ പത്തില്‍ ഇടം നേടാനായുള്ളൂ എന്നതാണ് പ്രധാന പ്രത്യേകത. പാൻ ഇന്ത്യൻ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ താരങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഓര്‍മാക്സ് പുറത്തുവിട്ട പട്ടിക തെളിയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

42 വര്‍ഷത്തെ സിനിമാ ജീവിതം, മോഹന്‍ലാലിനൊപ്പം സാധിക്കാത്തത് അക്ഷയ് കുമാറിനൊപ്പം; ആ നേട്ടം ആദ്യമായി സ്വന്തമാക്കി പ്രിയദര്‍ശന്‍
വിജയ്‍ക്ക് സ്ഥാന നഷ്‍ടം, ഒന്നാമത് മലയാളികളുടെ പ്രിയ നടൻ, ആദ്യ 10 സ്ഥാനങ്ങളിലെ താരങ്ങള്‍