
ധനുഷും സായ്പല്ലവിയും കിടിലൻ നൃത്ത ചുവടുകളുമായി ആരാധകരെ ഞെട്ടിച്ച 'റൗഡി ബേബി'യ്ക്ക് അംഗീകാരം. 2019ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മ്യൂസിക്കൽ വീഡിയോ എന്ന നേട്ടമാണ് റൗഡി ബേബി സ്വന്തമാക്കിയിരിക്കുന്നത്. 71 കോടിയിലധികം പേരാണ് ഇതുവരെ യൂ ട്യൂബിൽ മാത്രം ഈ വിഡിയോ കണ്ടത്. കൃത്യമായി പറഞ്ഞാൽ 715,631,354 കാഴ്ചക്കാർ.
വീഡിയോയുടെ നേട്ടത്തെ കുറിച്ച് ധനുഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. ആരാധകരുടെ സ്നേഹത്തിനും പിന്തുണക്കും താരം നന്ദി പറഞ്ഞു. 2015ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമായ മാരി2വിലെതാണ് ഗാനം. യുവൻ ശങ്കർരാജ സംഗീതം നിർവ്വഹിച്ച ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ധനുഷാണ്. ധനുഷും ദീയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭുദേവയുടേതാണ് കൊറിയോഗ്രാഫി.
ധനുഷിനെ വെല്ലുന്ന പ്രകടനമായിരുന്നു സായ് ഗാനരംഗത്തിൽ കാഴ്ചവച്ചത്. അതുതന്നെയാണ് ഈ ഗാനത്തിന്റെ ആകർഷണവും. ഈ ഗാനം ഇറങ്ങിയ സമയത്ത് തന്നെ വൈറലായിരുന്നു. യൂട്യൂബിൽ റെക്കോർഡുകളാണ് ആദ്യ ആഴ്ചയിൽ തന്നെ ഈ വീഡിയോ കൈവരിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ