
ഒരു ഡയലോഗ് പോലുമില്ലാതെ ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം നടത്തി സിനിമ കണ്ട മുഴുവന്‍ പേരുടെയും ശ്രദ്ധ നേടാനുള്ള അപൂര്‍വ്വ ഭാഗ്യം സിദ്ധിച്ച നടനാണ് ഷിബിന്‍ എസ് രാഘവ്. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രമായ ലോക ചാപ്റ്റര്‍ 1 ചന്ദ്രയിലെ പേരില്ലാത്ത കഥാപാത്രത്തെ അവതരിപ്പിച്ച ഷിബിന് ശ്രദ്ധേയ സിനിമകളിലെ റോളുകള്‍ ഒന്നിന് പിന്നാലെ ഒന്നെന്ന നിലയില്‍ വരികയാണ്. ആന്‍റണി വര്‍ഗീസ് നായകനായ കാട്ടാളന് ശേഷം ഷിബിന്‍ അഭിനയിച്ച ഒരു ബിഗ് ബജറ്റ് ഇതരഭാഷാ ചിത്രം ഇപ്പോള്‍ തിയറ്ററുകളിലുണ്ട്. രാം ചരണ്‍ നായകനായ, തെലുങ്കില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം പെദ്ധി ആണ് അത്.
സ്പോര്‍ട്സ് ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ തലാരി ആബ്രോസ് എന്ന ഒരു സപ്പോര്‍ട്ടിംഗ് റോള്‍ ആണ് ഷിബിന് ലഭിച്ചത്. കിട്ടിയ അവസരം ഗംഭാരമാക്കിയിട്ടുമുണ്ട് അദ്ദേഹം. എന്ന് മാത്രമല്ല, തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ ഈ കഥാപാത്രം നിലവില്‍ സംസാരവിഷയവുമാണ്. ബുച്ചി ബാബു സന സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു ലോക്കല്‍ ഫാസ്റ്റ് ബൗളറാണ് തലാരി ആംബ്രോസ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊക്കെ ഈ നടന്‍ ആരെന്നത് സംബന്ധിച്ച് തെലുങ്ക് പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ലോക തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടിയ ചിത്രമായതിനാല്‍ അതിലെ മിസ്റ്റര്‍ നോബഡിയെയും അവിടുത്തെ പ്രേക്ഷകര്‍ക്ക് അറിയാം. അതേ ആളാണ് ഇത് എന്നത് അവര്‍ക്ക് കൗതുകമുണ്ടാക്കുന്നുണ്ട്. ആംബ്രോസ് ആയി അദ്ദേഹം അഭിനയിക്കുകയായിരുന്നില്ല, മറിച്ച് ജീവിക്കുകയായിരുന്നെന്നാണ് പോസ്റ്റുകള്‍.
#TalariAmbrose in #Peddi : పెద్ది సినిమాలో అందరి దృష్టిని ఆకర్షించిన తలారి ఆంబ్రోస్ పాత్ర.. ఈ నటుడు ఎవరో తెలుసా?#Telugu #Ramcharan #Thetelugunews https://t.co/8dZYIc5nCI
— The Telugu News (@TheTeluguNews1) June 6, 2026
ലോകയ്ക്ക് ശേഷം ഷിബിന്‍ എസ് രാഘവ് അഭിനയിച്ച ചിത്രം കാട്ടാളന്‍ ആയിരുന്നു. മരുത് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ചത്. ജോജു ജോര്‍ജിന്‍റെ പണി 2 ലും ഷിബിന് റോള്‍ ഉണ്ട്. അതേസമയം സംവിധാനത്തിനൊപ്പം ബുച്ചി ബാബു സന രചനയും നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ റിലീസ് ഈ മാസം 4 ന് ആയിരുന്നു. സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസില്‍ മികച്ച നേട്ടമുണ്ടാക്കുന്നുണ്ട് ചിത്രം. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം നാല് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 292.5 കോടി രൂപയാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ