ധ്വനിക്ക് ഗുരുവായൂരില്‍ ചോറൂണ്, ക്യൂട്ട് ഫോട്ടോകള്‍ പങ്കുവെച്ച് മൃദുല വിജയ്

Published : Feb 18, 2023, 03:43 PM IST
ധ്വനിക്ക് ഗുരുവായൂരില്‍ ചോറൂണ്, ക്യൂട്ട് ഫോട്ടോകള്‍ പങ്കുവെച്ച് മൃദുല വിജയ്

Synopsis

ധ്വനിക്ക് ചോറൂണ്‍ ചടങ്ങ് നടത്തിയതിന്റെ ഫോട്ടോകളുമായി മൃദുലയും യുവ കൃഷ്‍ണയും.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് യുവ കൃഷ്‍ണയും മൃദുല വിജയ്‍യും. അവരോടുള്ള പ്രിയം തന്നെയാണ് മകളായ ധ്വനി കൃഷ്‍ണയോടും പ്രേക്ഷകർ പ്രകടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞ് ധ്വനിയുടെ വിശേഷങ്ങൾ വളരെ വേഗമാണ് തരംഗമാകുന്നത്. മൃദുല അഭിനയത്തിൽ സജീവമല്ലെങ്കിലും യൂട്യൂബ് ചാനലിലൂടെയായി എല്ലാ കാര്യങ്ങളും പങ്കിടാറുണ്ട്. കുഞ്ഞ് ധ്വനിയുടെ ആദ്യ സീരിയൽ അഭിനയവും, യാത്രകളുമെല്ലാം മലയാളികൾ ഏറ്റെടുത്തിരുന്നു. കുഞ്ഞ് ധ്വനിക്ക് ഗുരുവായൂരില്‍ ചോറൂണ് ചടങ്ങ് നടത്തിയതിന്റെ ഫോട്ടോയാണ് ഇപ്പോള്‍ മൃദുല വിജയ് പങ്കുവെച്ചിരിക്കുന്നത്.

ധ്വനിക്ക് ചോറൂണ് എന്നുമാത്രം എഴുതിയാണ് ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പമാണ് യുവ കൃഷ്‍ണയും മൃദുലയും കുഞ്ഞുമായി എത്തിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ധ്വനിയുടെ ചോറൂണ് ഫോട്ടോകള്‍ക്ക് കമന്റും ലൈക്കുമായി എത്തിയിരിക്കുന്നത്. ധ്വനിയുടെ ചോറൂണ് ചടങ്ങ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്ന് വ്യക്തം.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് യുവ കൃഷ്‍ണയും മൃദുല വിജയ്‍യും. അവരോടുള്ള പ്രിയം തന്നെയാണ് മകളായ ധ്വനി കൃഷ്‍ണയോടും പ്രേക്ഷകർ പ്രകടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞ് ധ്വനിയുടെ വിശേഷങ്ങൾ വളരെ വേഗമാണ് തരംഗമാകുന്നത്. മൃദുല അഭിനയത്തിൽ സജീവമല്ലെങ്കിലും യൂട്യൂബ് ചാനലിലൂടെയായി എല്ലാ കാര്യങ്ങളും പങ്കിടാറുണ്ട്. കുഞ്ഞ് ധ്വനിയുടെ ആദ്യ സീരിയൽ അഭിനയവും, യാത്രകളുമെല്ലാം മലയാളികൾ ഏറ്റെടുത്തിരുന്നു. കുഞ്ഞ് ധ്വനിക്ക് ഗുരുവായൂരില്‍ ചോറൂണ് ചടങ്ങ് നടത്തിയതിന്റെ ഫോട്ടോയാണ് ഇപ്പോള്‍ മൃദുല വിജയ് പങ്കുവെച്ചിരിക്കുന്നത്. ധ്വനിക്ക് ചോറൂണ് എന്നുമാത്രം എഴുതിയാണ് ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പമാണ് യുവ കൃഷ്‍ണയും മൃദുലയും കുഞ്ഞുമായി എത്തിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ധ്വനിയുടെ ചോറൂണ് ഫോട്ടോകള്‍ക്ക് കമന്റും ലൈക്കുമായി എത്തിയിരിക്കുന്നത്. ധ്വനിയുടെ ചോറൂണ് ചടങ്ങ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്ന് വ്യക്തം. കൊവിഡ് വില്ലനായപ്പോൾ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 2021 ജൂലൈയില്‍ ആറ്റുകാല്‍ ദേവിക്ഷേത്രത്തില്‍ വെച്ചായിരുന്നു മൃദുല വിജയ്‍യും യുവ കൃഷ്‍ണയും വിവാഹിതിരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞായിരുന്നു വിവാഹം. വിവാഹ നിശ്ചയം മുതൽ മിനിസ്ക്രീൻ താരങ്ങൾ ഒന്നാകുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. വിവാഹ ദിവസത്തെ അപൂർവ്വ നിമിഷങ്ങൾ ചേർത്തുള്ള വീഡിയോ ശ്രദ്ധ നേടിയിരുന്നു. പ്രത്യേകം തയ്യാറാക്കിയ കസവു സാരിയുടുത്തായിരുന്നു മൃദുലയുടെ വിവാഹം. ഗോൾഡ് കസവ് സാരിയും കസ്റ്റമൈസ്ഡ് ബ്ലൗസിൽ ഇരുവരുടെയും പേര് ചേർത്ത് മൃദ്വ എന്ന് നെയ്തെടുത്ത ഡിസൈനും വിവാഹ ചടങ്ങില്‍ ശ്രദ്ധേയമായിരുന്നു. മൃദുല വിജയ്‍യും യുവ കൃഷ്‍ണയും സീരിയലില്‍ മാത്രമല്ല ഒട്ടേറെ സിനിമകളിലും തിളങ്ങിയിട്ടുണ്ട്. യുവ കൃഷ്‍ണ മെന്റലിസ്റ്റായും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. Read More: 'തിയറ്ററില്‍ ഹൃദയം നഷ്‍ടപ്പെട്ടിരിക്കുന്നു, തിരികെ തരിക', ആരാധകന്റെ കുറിപ്പിനോട് പ്രതികരിച്ച് മാളവിക www.asianetnews.com/entertainment-news/malavika-mohanan-on-christy-film-fans-tweet-hrk-rq9avn

കൊവിഡ് വില്ലനായപ്പോൾ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 2021 ജൂലൈയില്‍ ആറ്റുകാല്‍ ദേവിക്ഷേത്രത്തില്‍ വെച്ചായിരുന്നു മൃദുല വിജയ്‍യും യുവ കൃഷ്‍ണയും വിവാഹിതിരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞായിരുന്നു വിവാഹം. വിവാഹ നിശ്ചയം മുതൽ മിനിസ്ക്രീൻ താരങ്ങൾ ഒന്നാകുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. വിവാഹ ദിവസത്തെ അപൂർവ്വ നിമിഷങ്ങൾ ചേർത്തുള്ള വീഡിയോ ശ്രദ്ധ നേടിയിരുന്നു.

പ്രത്യേകം തയ്യാറാക്കിയ കസവു സാരിയുടുത്തായിരുന്നു മൃദുലയുടെ വിവാഹം. ഗോൾഡ് കസവ് സാരിയും കസ്റ്റമൈസ്ഡ് ബ്ലൗസിൽ ഇരുവരുടെയും പേര് ചേർത്ത് മൃദ്വ എന്ന് നെയ്തെടുത്ത ഡിസൈനും വിവാഹ ചടങ്ങില്‍ ശ്രദ്ധേയമായിരുന്നു. മൃദുല വിജയ്‍യും യുവ കൃഷ്‍ണയും സീരിയലില്‍ മാത്രമല്ല ഒട്ടേറെ സിനിമകളിലും തിളങ്ങിയിട്ടുണ്ട്. യുവ കൃഷ്‍ണ മെന്റലിസ്റ്റായും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

Read More: 'തിയറ്ററില്‍ ഹൃദയം നഷ്‍ടപ്പെട്ടിരിക്കുന്നു, തിരികെ തരിക', ആരാധകന്റെ കുറിപ്പിനോട് പ്രതികരിച്ച് മാളവിക

PREV
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം