ധനുഷുമായി അടുപ്പത്തിലെന്ന പ്രചരണം; ആദ്യമായി പ്രതികരിച്ച് മൃണാള്‍ ഥാക്കൂര്‍

Published : Aug 12, 2025, 08:18 PM IST
Mrunal Thakur reacts for the first time about dating rumours with dhanush

Synopsis

സമീപകാലത്ത് സോഷ്യല്‍ മീഡിയയിലെ വലിയ പ്രചരണം

തമിഴ് താരം ധനുഷുമായി താന്‍ അടുപ്പത്തിലാണെന്ന പ്രചരണത്തില്‍ ആദ്യ പ്രതികരണവുമായി നടി മൃണാള്‍ ഥാക്കൂര്‍. പ്രചരണത്തെ ചിരിച്ചുതള്ളിയ മൃണാള്‍ ധനുഷ് തന്‍റെ നല്ല സുഹൃത്താണെന്ന് വ്യക്തമാക്കി. ഒണ്‍ലി കോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് മൃണാള്‍ ഥാക്കൂറിന്‍റെ പ്രതികരണം. ധനുഷുമായി താന്‍ അടുപ്പത്തിലാണെന്ന ചര്‍ച്ചകള്‍ തമാശയാണെന്നും അത്തരത്തിലുള്ള പ്രണയബന്ധമൊന്നും തങ്ങള്‍ക്കിടയില്‍ ഇല്ലെന്നും പ്രതികരിച്ചു. ബോളിവുഡ് ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ 2 സ്ക്രീനിം​ഗിലെ ധനുഷിന്‍റെ സാന്നിധ്യത്തെക്കുറിച്ചും മൃണാള്‍ വിശദീകരിച്ചു. താന്‍ വിളിച്ചിട്ടല്ല ധനുഷ് വന്നതെന്നും അദ്ദേഹത്തെ ക്ഷണിച്ചത് അജയ് ദേവ്​ഗണ്‍ ആയിരുന്നുവെന്നും മൃണാള്‍ പറഞ്ഞു.

ആനന്ദ് എല്‍ റായ്‍യുടെ സംവിധാനത്തില്‍ ധനുഷ് നായകനാവുന്ന തേരേ ഇഷ്ഖ് മേം എന്ന ബോളിവുഡ് ചിത്രത്തിന്‍റെ പാക്കപ്പ് പാര്‍ട്ടിയില്‍ മൃണാള്‍ ഥാക്കൂര്‍ പങ്കെടുത്തതോടെയാണ് ഇരുവരും അടുപ്പത്തിലാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ചത്. സണ്‍ ഓഫ് സര്‍ദാര്‍ 2 സ്ക്രീനിം​ഗ് വേദിയില്‍ നിന്ന് ഇരുവരുടെയും ചിത്രങ്ങള്‍ എത്തിയതോടെ ഈ പ്രചരണം കൂടി. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു. ധനുഷിന്‍റെ സഹോദരിമാരെ മൃണാള്‍ ഥാക്കൂര്‍ ഇന്‍സ്റ്റ​ഗ്രാമില്‍ ഫോളോ ചെയ്ത കാര്യവും ചിലര്‍ കണ്ടെത്തി സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചു. അതേസമയം ഈ വിഷയത്തില്‍ ധനുഷോ മൃണാള്‍ ഥാക്കൂറോ ഇതുവരെ പ്രതികരിച്ചിരുന്നില്ല.

രജനികാന്തിന്‍റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തുമായുള്ള 18 വര്‍ഷം നീണ്ട വിവാഹബന്ധം ധനുഷ് വേര്‍പെടുത്തിയത് 2022 ല്‍ ആയിരുന്നു. രണ്ട് മക്കളാണ് ഇവര്‍ക്ക്.

ഇഡ്ലി കടൈ, തേരേ ഇഷ്ഖ് മേം എന്നീ ചിത്രങ്ങളാണ് ധനുഷിന്റേതായി പുറത്തുവരാനുള്ളത്. കരിയറിലെ 54-ാം ചിത്രവും അടുത്ത വര്‍ഷത്തെ റിലീസ് ലക്ഷ്യമാക്കി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതേസമയം തെലുങ്കിലും ഹിന്ദിയിലുമായി ശ്രദ്ധേയ ചിത്രങ്ങളുടെ ഒരു നിര തന്നെയുണ്ട് മൃണാളിന്‍റെ അപ്കമിം​ഗ് ലൈനപ്പില്‍. അല്ലു അര്‍ജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം, തെലുങ്കിലും ഹിന്ദിയിലുമായി എത്തുന്ന ഡെകോയിറ്റ്: എ ലവ് സ്റ്റോറി, ഹിന്ദി ചിത്രങ്ങളായ ഹേ ജവാനി തോ ഇഷ്ഖ് ഹോനാ ഹെ, തും ഹോ തോ, പൂജ മേരി ജാന്‍ എന്നിവയാണ് മൃണാളിന്‍റെ അപ്കമിംഗ് ചിത്രങ്ങള്‍.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു