
താൻ ഹൃത്വിക് റോഷനൊപ്പം അഭിനയിച്ചതുകൊണ്ട് മുൻ കാമുകന് ഈഗോ അടിച്ചെന്നും, തുടർന്ന് അയാൾ 17 കിലോ ശരീരഭാരം കുറച്ചുവെന്നും വെളിപ്പെടുത്തി മൃണാൾ താക്കൂർ. ലോങ്ങ് ഡിസ്റ്റൻസ് പ്രണയബന്ധത്തിൽ ആയിരുന്നതുകൊണ്ട് തന്നെ താൻ സുന്ദരന്മാരായ പുരുഷന്മാരോടൊപ്പം സമയം ചെലവഴിക്കുകയും, അഭിനയിക്കുകയും ചെയ്യുകയാണെന്ന് തെറ്റിദ്ധരിച്ചെന്നും മൃണാൾ താക്കൂർ കൂട്ടിച്ചേർത്തു.
"കരിയറിൻ്റെ തുടക്കത്തിൽ ഞാൻ ഹൃത്വിക് റോഷനൊപ്പവും ഷാഹിദ് കപൂറിനൊപ്പവും അഭിനയിച്ചിരുന്നു. ലോങ്ങ് ഡിസ്റ്റൻസ് ബന്ധങ്ങളിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ, അതാവുമ്പോൾ നമ്മുടെ ജോലിയിലും ശ്രദ്ധ പുലർത്താനാവും. സ്കാൻഡിനേവിയക്കാരനായ എന്റെ കാമുകൻ ഞാൻ സുന്ദരന്മാരായ പുരുഷന്മാരോടൊപ്പം സമയം ചെലവിടുകയും അവരോടൊപ്പം അഭിനയിക്കുകയും ചെയ്യുകയാണെന്ന് തെറ്റിദ്ധരിച്ചു. അതിനാൽ അവരെപ്പോലെ ആകാനായി അദ്ദേഹം വ്യായാമം ചെയ്യാൻ തുടങ്ങി." മൃണാൾ താക്കൂർ പറയുന്നു.
"17 കിലോ വരെ അയാൾ കുറച്ചു. പിന്നീടൊരു ഘട്ടത്തിൽ അയാൾ വ്യായാമം നിർത്തി ഭക്ഷണം കഴിക്കാൻ തുടങ്ങി. അപ്പോൾ ഏകദേശം 20 കിലോ കൂടുകയും ചെയ്തു. മത്സരിച്ച് മടുത്തു എന്നാണദ്ദേഹം പറഞ്ഞത്. പക്ഷേ ഞാനൊരിക്കലും ഭാരം കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നില്ല, അത് അയാളുടെ അരക്ഷിതാവസ്ഥയായിരുന്നു. മസിലുകളുള്ള ഒരു പുരുഷനെ എനിക്ക് വേണമെന്ന തരത്തിൽ ഞാനയാളെ ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല." മൃണാൾ താക്കൂർ കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ ദോ ദീവാനേ ഷെഹര്‍ മേം എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു മൃണാലിന്റെ പ്രതികരണം. ദോ ദീവാനേ ഷെഹര്‍ മേം എന്ന ചിത്രത്തിൽ സിദ്ധാന്ത് ചതുർവേദിയായാണ് നായകനായി എത്തുന്നത്.
പ്രണയമെന്നാൽ റീ പാരന്റിംങ്ങ് ആണെന്ന് മൃണാൾ താക്കൂർ അടുത്തിടെ പറഞ്ഞിരുന്നു. പ്രണയബന്ധത്തിലുള്ളവർ പരസ്പരം വളർത്തിവലുതാക്കുകയാണ് ചെയ്യുന്നതെന്നും, പരസപരം ഈഗോ ഇല്ല, പ്രണയം മാത്രമേയുള്ളൂ എന്ന് പറയാൻ കഴിയുന്ന സ്ഥിതിയിലേക്ക് പ്രണയബന്ധങ്ങൾ വളരണമെന്നും മൃണാൾ താക്കൂർ തുറന്നുപറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ