ടൊവീനോയും സൗബിനും ഒരുമിച്ച്; മുഹ്‌സിന്‍ പരാരിയുടെ 'തല്ലുമാല' വരുന്നു

Published : Oct 05, 2019, 07:49 PM IST
ടൊവീനോയും സൗബിനും ഒരുമിച്ച്; മുഹ്‌സിന്‍ പരാരിയുടെ 'തല്ലുമാല' വരുന്നു

Synopsis

കെഎല്‍ 10 പത്തിന് ശേഷം മുഹ്‌സിന്‍ പരാരി. പ്രധാന വേഷങ്ങളില്‍ ടൊവീനോ, സൗബിന്‍. നിര്‍മ്മാണം ആഷിക് അബു, റിമ കല്ലിങ്കല്‍.  

കെഎല്‍ 10 പത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ പുതിയ സിനിമ വരുന്നു. 'തല്ലുമാല' എന്ന കൗതുകകരമായ പേരിട്ടിരിക്കുന്ന ചിത്രത്തിലെ കാസ്റ്റിംഗിലും കൗതുകമുണ്ട്. ടൊവീനോ തോമസും സൗബിന്‍ ഷാഹിറുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപിഎമ്മിന്റെ ബാനറില്‍ ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് നിര്‍മ്മാണം.

മുഹ്‌സിനും എഷ്‌റഫ് ഹംസയും ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ജിംഷി ഖാലിദ്. സംഗീതം സുശിന്‍ ശ്യാം. എഡിറ്റിംഗ് സൈജു ശ്രീധരന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനു പപ്പു. ഒപിഎം സിനിമാസ് ആണ് വിതരണം.

കെഎല്‍ 10 പത്ത് എന്ന സിനിമയ്ക്ക് പുറമെ മുഹ്‌സിന്‍ സംവിധാനം നിര്‍വ്വഹിച്ച മലയാളം ഹിപ് ഹോപ് ആല്‍ബങ്ങളും ശ്രദ്ധ നേടിയിരുന്നു. നേറ്റീവ് ബാപ്പ എന്ന ആല്‍ബം 2013ല്‍ പുറത്തെത്തി. അതിന്റെ രണ്ടാംഭാഗമായ ഫ്യുണറല്‍ ഓഫ് എ നേറ്റീവ് സണ്‍ 2016ലും പുറത്തെത്തി. സക്കറിയ മുഹമ്മദിന്റെ സുഡാനി ഫ്രം നൈജീരിയ, ആഷിക് അബുവിന്റെ വൈറസ് എന്നിവയുടെ സഹ രചയിതാവുമാണ് മുഹ്‌സിന്‍ പരാരി. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ മലയാളത്തില്‍ ഒരു സൈബര്‍ ത്രില്ലര്‍; 'അച്യുത അവതാരം' വരുന്നു
പുതുമുഖങ്ങൾക്കൊപ്പം സന്തോഷ് കീഴാറ്റൂര്‍, അരിസ്റ്റോ സുരേഷ്; 'ഗെങ് ഗിലാ ഗിലാ' ടൈറ്റിൽ പോസ്റ്റർ എത്തി