സെന്‍സര്‍ ബോര്‍ഡ് സർട്ടിഫിക്കറ്റ് കിട്ടാനുള്ള കാലതാമസത്താലാണ് റിലീസ് മാറ്റം.
സണ്ണി ഡിയോളിനെ നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘സൂര്യാ- അന്ത് സേ ആരംഭ് തകി’ന്റെ റിലീസ് മാറ്റിവച്ചു. സെന്‍സര്‍ ബോര്‍ഡ് സർട്ടിഫിക്കറ്റ് കിട്ടാനുള്ള കാലതാമസത്താലാണ് റിലീസ് മാറ്റം. നവംബർ ഇരുപതിനാണ് ചിത്രം ആഗോള വ്യാപകമായി റിലീസ് ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നത്. സെൻസർ സർട്ടിഫിക്കറ്റ് ലഭ്യമാവുന്നതനുസരിച്ച് റിലീസ് ഡേറ്റ് പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കളായ എം എം മൂവീസ് അറിയിച്ചു.
ഇതിനിടെ ചിത്രം സ്വകാര്യ ആശുപത്രികൾക്കും ഡോക്ടർമാരുടെ സേവനത്തിനും അപകീർത്തികരമാണെന്നാരോപിച്ച് ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഏതാനും ഡോക്ടർമാർ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ചിത്രം ആതുരസേവന രംഗത്തിനോ ആരോഗ്യ പ്രവർത്തകരുടെ മഹത്തായ സേവനങ്ങൾക്കോ എതിരല്ലെന്നും സമൂഹത്തിലെ മറ്റേതൊരു രംഗത്തുമുള്ളതു പോലെ ആരോഗ്യ രംഗത്തും പ്രവർത്തിക്കുന്ന ചില അനാശാസ്യ പ്രവണതകളെ എതിർക്കുക എന്നതു മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു എന്നും സംവിധായകൻ എം പത്മകുമാർ ഒരു പ്രസ്താവനയിൽ അറിയിച്ചു. പിആര്‍ഒ വാഴൂർ ജോസ്.








