'നീ ട്രോഫികളേക്കാളും കൂടുതല്‍ ഹൃദയങ്ങള്‍ കവര്‍ന്നിരുന്നു', സിദ്ധാര്‍ഥ് ശുക്ലയെ അനുസ്‍മരിച്ച് മുക്തി മോഹൻ

Web Desk   | Asianet News
Published : Sep 02, 2021, 10:22 PM IST
'നീ ട്രോഫികളേക്കാളും കൂടുതല്‍ ഹൃദയങ്ങള്‍ കവര്‍ന്നിരുന്നു', സിദ്ധാര്‍ഥ് ശുക്ലയെ അനുസ്‍മരിച്ച്  മുക്തി മോഹൻ

Synopsis

അന്തരിച്ച ബിഗ് ബോസ് താരം സിദ്ധാര്‍ഥ് ശുക്ലയെ അനുസ്‍മരിച്ച് മുക്തി മോഹൻ.  


ബിഗ് ബോസ് താരം സിദ്ധാര്‍ഥ് ശുക്ല ഇന്ന് രാവിലെയാണ് അന്തരിച്ചത്. 40 വയസായിരുന്നു സിദ്ധാര്‍ഥിന്. താരങ്ങള്‍ അടക്കമുള്ളവര്‍ അനുശോചനവുമായി എത്തി സിദ്ധാര്‍ഥ് ശുക്ലയുടെ ഫോട്ടോ ഷെയര്‍ ചെയ്‍തിരുന്നു. നേടിയ ട്രോഫികളേക്കാളും ഹൃദയങ്ങള്‍ കവര്‍ന്നവനാണ് സിദ്ധാര്‍ഥ് എന്ന് സുഹൃത്തും നടിയുമായ മുക്തി മോഹൻ പറയുന്നു.

നീ നേടിയ ട്രോഫികളേക്കാളും ഹൃദയങ്ങള്‍ കവര്‍ന്നിരുന്നു സിദ്ധി. നീ പോയെന്ന് എനിക്ക് ഇപോഴും വിശ്വസിക്കാനാകുന്നില്ല. ഇത്രയും ചെറുപ്പത്തിലേ നീ വിട്ടുപോകുന്നത് സഹിക്കാനാകുന്നില്ല. സമാധാനത്തോടെ വിശ്രമിക്കൂ സിദ്ധി എന്നും മുക്തി മോഹൻ എഴുതുന്നു.

സിദ്ധാര്‍ഥ് ശുക്ലയുടെ മരണവാര്‍ത്ത എല്ലാവരും ഒരു ഞെട്ടലോടെയായിരുന്നു കേട്ടത്.

ബിഗ് ബോസ് 13 സീസണിലെ വിജയി ആയിരുന്നു സിദ്ധാര്‍ഥ് ശുക്ല.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്