'സത്യസന്ധനായ വ്യക്തികളില്‍ ഒരാളായിരുന്നു സിദ്ധാര്‍ഥ് ശുക്ല', ബിഗ് ബോസ് താരത്തെ ഓര്‍ത്ത് ആലിയ ഭട്ട്

Web Desk   | Asianet News
Published : Sep 02, 2021, 09:36 PM ISTUpdated : Sep 02, 2021, 10:47 PM IST
'സത്യസന്ധനായ വ്യക്തികളില്‍ ഒരാളായിരുന്നു സിദ്ധാര്‍ഥ് ശുക്ല', ബിഗ് ബോസ് താരത്തെ ഓര്‍ത്ത് ആലിയ ഭട്ട്

Synopsis

സിദ്ധാര്‍ഥ് ശുക്ലയുടെ മരണത്തില്‍ അനുശോചിച്ച് ആലിയ ഭട്ട്.

ബിഗ് ബോസ് താരം സിദ്ധാര്‍ഥ് ശുക്ല ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. 40 വയസായിരുന്നു സിദ്ധാര്‍ഥ് ശുക്ലയ്‍ക്ക്. സിദ്ധാര്‍ഥ് ശുക്ലയുടെ ആകസ്‍മിക മരണത്തില്‍ താരങ്ങളടക്കമുള്ളവര്‍ അനുശോചനവുമായി എത്തി. തനിക്ക് ഒപ്പം ജോലി ചെയ്‍തവരില്‍ സത്യസന്ധനായ വ്യക്തികളില്‍ ഒരാളായിരുന്നു സിദ്ധാര്‍ഥ് ശുക്ല എന്നാണ് ആലിയ ഭട്ട് പറഞ്ഞത്.


ഒപ്പം പ്രവർത്തിച്ചവരില്‍ ഏറ്റവും ഊഷ്‍‍മവും സത്യസന്ധരുമായ ആളുകളിൽ ഒരാളായ സിദ്. എപ്പോഴും പുഞ്ചിരിക്കുന്നതും എപ്പോഴും പോസിറ്റീവും ആയ ആളാണ്. അദ്ദേഹത്തിന്റെ കുടുംബത്തോടും  പ്രിയപ്പെട്ടവരോടും അദ്ദേഹത്തെ വളരെയധികം സ്‍നേഹിച്ച ആരാധകരോടും അനുശോചനം അറിയിക്കുന്നു. സമാധാനത്തോടെ വിശ്രമിക്കുകയെന്നും ആലിയ ഭട്ട് എഴുതിയിരിക്കുന്നു.

ഹംപ്റ്റി ശര്‍മ കി ദുല്‍ഹനിയ എന്ന ചിത്രത്തിലാണ് ആലിയ ഭട്ടിനൊപ്പം സിദ്ധാര്‍ഥ് ശുക്ല അഭിനയിച്ചത്.

ബിഗ് ബോസ് 13 സീസണിലെ വിജയി ആണ് സിദ്ധാര്‍ഥ് ശുക്ല.

PREV
click me!

Recommended Stories

അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം
എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?