
ഫേസ്ബുക്കിലിട്ട പോസ്റ്റിന് അശ്ലീല കമന്റുകളിട്ട ആളിനെതിരെ നിയമനടപടിയുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ. സുധി എസ് നായർ എന്ന ഫേസ്ബുക്ക് ഉപയോക്താവിനെതിരെ ആണ് ഗോപി സുന്ദർ പരാതി നൽകിയിരിക്കുന്നത്. തന്റെ അമ്മയ്ക്ക് എതിരെയും അശ്ലീല കമന്റുകൾ ചെയ്തുവെന്നും പരാതിയിൽ പറയുന്നുണ്ട്. സൈബർ പൊലീസിന് നൽകിയ പരാതിയുടെ പകർപ്പ് ഗോപി സുന്ദർ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് ഗോപി സുന്ദർ പോസ്റ്റുകൾ പങ്കിട്ടിരുന്നു. ഇതിന് താഴെയാണ് വളരെ മോശമായ രീതിയിൽ കമന്റുകൾ വന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ടുകളും കഴിഞ്ഞ ദിവസം ഗോപി സുന്ദർ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെയാണ് പരാതിയുമായി ഗോപി സുന്ദർ സൈബർ പൊലീസിനെ സമീപിച്ചത്.
'ഇനി നമുക്ക് സപ്താഹം' വായിക്കാം എന്ന തലക്കെട്ടോടെയാണ് പരാതിയുടെ പകർപ്പ് ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വളരെ വ്യക്തിപരമായ കാര്യങ്ങൾക്ക് പോലും സോഷ്യൽ മീഡിയയിലൂടെ ചില വ്യക്തികൾ തന്നെ ടാർഗെറ്റ് ചെയ്യുന്നുവെന്നും ഗോപി സുന്ദർ പരാതിയിൽ പറയുന്നുണ്ട്.
"മുൻപ് പലപ്പോഴും മോശം കമന്റുകൾ വന്നിട്ടുണ്ട്. എന്നാൽ അവയോടെല്ലാം സംയമനത്തോടെ അകന്ന് മാറി നിന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ പോസ്റ്റിന് താഴെ വന്ന മൂന്ന് കമന്റുകൾ എന്നെ ഞെട്ടിച്ചു കളഞ്ഞു. പ്രായം ചെന്ന എന്റെ അമ്മയ്ക്ക് എതിരെയാണ് ഈ വ്യക്തി വളരെ തരംതാഴ്ന്ന രീതിയിൽ കമന്റ് ഇട്ടത്. അതങ്ങെയറ്റം അശ്ലീലം നിറഞ്ഞതും ഭയപ്പെടുത്തുന്നതും അപകീർത്തിപരവുമാണ്. സോഷ്യൽ മീഡിയയിൽ പത്ത് ലക്ഷത്തിലേറെ പേർ ഫോളോ ചെയ്യുന്ന ആളാണ് ഞാൻ. ആ അക്കൗണ്ടിൽ പ്രതികരൾ ഇത്തരം കമന്റുകൾ പലയാവർത്തി ഇട്ടിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത്തരം കമന്റുകൾ എന്റെ പ്രശസ്തിക്ക് കോട്ടം വരുത്തി, എന്നെയും എന്റെ നിരപരാധിയായ അമ്മയെയും പൊതുജനസമക്ഷം അപമാനിച്ചു. ഈ കമന്റുകൾ വിവിധ സോഷ്യൽ മീഡിയ പേജുകളിൽ ട്രോൾ വീഡിയോകളായി പ്രചരിപ്പിച്ചു", എന്നും ഗോപി സുന്ദർ പരാതിയിൽ പറയുന്നു.
തനിക്കും അമ്മയ്ക്കും എതിരെ ഇത്തരത്തിൽ അശ്ലീലവും അപമാനകരവുമായ പരാമര്‍ശം നടത്തിയ ആൾക്കെതിരെ ഭാരതീയ ന്യായ സംഹിത 2023 പ്രകാരം കേസ് എടുക്കണമെന്നും തങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും ഗോപി പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഷാജി കൈലാസിന്റെ 'ഹണ്ട്'; പേടിപ്പിക്കാൻ ഭാവനയും കൂട്ടരും, ഭയപ്പെടുത്തി ട്രെയിലർ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ