ഷാജി കൈലാസിന്റെ 'ഹണ്ട്'; പേടിപ്പിക്കാൻ ഭാവനയും കൂട്ടരും, ഭയപ്പെടുത്തി ട്രെയിലർ
ഓഗസ്റ്റ് 23ന് ചിത്രം തിയറ്ററിൽ എത്തും.
മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു ഹൊറർ ത്രില്ലറുമായി കഥ പറയുന്ന ഹണ്ടിന്റെ ട്രെയിലർ റിലീസ് ചെയ്തു. സസ്പെൻസും പേടിപ്പിക്കുന്ന രംഗങ്ങളും കോർത്തിണക്കിയുള്ള ട്രെയിലർ, മികച്ച സിനിമാനുഭവം ആകും ഹണ്ട് സമ്മാനിക്കുക എന്ന് ഉറപ്പിക്കുന്നുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഭാവനയാണ്. ഓഗസ്റ്റ് 23ന് ചിത്രം തിയറ്ററിൽ എത്തും.
രാഹുൽ മാധവ്, ഡെയ്ൻ ഡേവിഡ്, അജ്മൽ അമീർ, അനു മോഹൻ, ചന്തുനാഥ് എന്നിവരാണ് ഇവരിലെ പ്രധാനികൾ. ഇവരെല്ലാം മെഡിക്കൽ വിദ്യാർത്ഥികളെ പ്രതിനിധാനം ചെയ്യുന്നു. ഭാവനയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡോ. കീർത്തി എന്നാണ് ഭാവനയുടെ കഥാപാത്രത്തിന്‍റെ പേര്. ഹൗസ് സർജൻസി കഴിഞ്ഞ് സർവ്വീസിൽ പ്രവേശിക്കുന്നവരില്‍ സീനിയറാണ് ഡോ. കീർത്തി. അവരുടെ മുന്നിലെത്തുന്ന ഒരു കൊലപാതക കേസ് ആണ് ഈ ചിത്രത്തിൻ്റെ കഥാഗതിയെ മുന്നോട്ട് നയിക്കുന്നത്.
ഹൊററും ആക്ഷനും ക്രൈമും എല്ലാം കൂട്ടിച്ചേർത്ത് ഒരു ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. പാലക്കാട് ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. അതിഥി രവി, രൺജി പണിക്കർ എന്നിവർ ഈ ചിത്രത്തിലെ മറ്റു രണ്ട് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നന്ദു വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ജി സുരേഷ് കുമാർ, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യ നായർ, സോനു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
തിരക്കഥ നിഖിൽ ആനന്ദ്, ഗാനങ്ങൾ സന്തോഷ് വർമ്മ, ഹരിനരായണൻ, സംഗീതം കൈലാസ് മേനോൻ, ഛായാഗ്രഹണം ജാക്സണ്‍ ജോൺസൺ, എഡിറ്റിംഗ് എ ആർ അഖിൽ, കലാസംവിധാനം ബോബൻ, കോസ്റ്റ്യൂം ഡിസൈൻ ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനു സുധാകർ. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ രാധാകൃഷ്ണൻ നിർമ്മിക്കുന്നചിത്രം ഇ 4 എൻ്റർടൈൻമെൻ്റ്സ് ആണ് പ്രദർശനത്തിന് എത്തിക്കുന്നത്. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ഹരി തിരുമല എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ലോക സംഗീതപ്രേമികളെ കയ്യിലെടുത്ത മലയാളി, 'ഹനുമാന്‍കൈന്‍ഡ്' ഇനി ആഷിഖ് അബു പടത്തിൽ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..