വവ്വാലിന്റെ ഈ ആഴ്‍ച മുത്തുകുമാർ എന്ന നടന്റേത്, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

Published : Mar 18, 2026, 01:55 PM IST
Muthukumar

Synopsis

സരപ്പാട്ട പരമ്പര, മഹാൻ, പേട്ട തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിൽ മാസ് വേഷങ്ങളിൽ തിളങ്ങിയ നടനാണ് മുത്തുകുമാർ.

വവ്വാലിന്റെ ഈ ആഴ്ച മുത്തുകുമാർ എന്ന ആക്ടറിന്റെതാണ്..! ആരാണ് മുത്തുകുമാർ എന്നത് ജെൻസി കിഡ്സ് നു സുപരിചിതമാണെങ്കിലും മില്ലേനിയം ഗ്രൂപ്പിന് ചിലപ്പോൾ മനസ്സിലായെന്നു വരില്ല. സരപ്പാട്ട പരമ്പര, മഹാൻ, പേട്ട തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിൽ മാസ് വേഷങ്ങളിൽ തിളങ്ങിയ നടനാണ് മുത്തുകുമാർ. ചെയ്ത വേഷങ്ങളെല്ലാം വളരെ ശ്രദ്ധയോടെ പ്രശംസകൾ പിടിച്ചുപറ്റി വലിയ ബാനറുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന വേട്ടൈ മുത്തുകുമാർ അതി ഗംഭീരമായ മാസ്സ് ക്യാരക്റ്റർ ആയി, വവ്വാലിൽ പ്രേക്ഷകരുടെ മനസ്സിൽ തീർച്ചയായും ഇടം നേടും. എന്ന് അണിയറക്കാർ അവകാശപ്പെടുന്നൂ.

കഴിഞ്ഞ ദിവസം മുത്തുകുമാർ എന്ന ആക്ടറിനെ കുറിച്ച് വവ്വാൽ സിനിമയുടെ സംവിധായകൻ ഷഹ്മോൻ ബി പറേലിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വളരെ ശദ്ധയാകർഷിച്ചിരുന്നൂ. "നാടക കളരിയിൽ നിന്നും വന്നതിനാലാകാം തൃപ്തിയാകുന്നതുവരെ ഭാവവ്യതിയാനങ്ങളിൽ അദ്ദേഹം വളരെയധികം ശ്രദ്ധപുലർത്തിയിരുന്നൂ. അത് എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം വർധിപ്പിച്ചു... എന്നുതന്നെ പറയാം" ഈ വാക്കുകളിലൂടെ സഞ്ചരിക്കുമ്പോൾ ആ ക്യാരക്റ്ററിനു എത്രമാത്രം ആഴമുണ്ടാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

തൊട്ടതെല്ലാം പൊന്നാക്കിയ മുത്തു കുമാറിൽ നിന്നും വ്യത്യസ്തമായതൊന്നു തീർച്ചയായും വവ്വാലിലൂടെ എല്ലാവരും പ്രതീക്ഷിക്കുന്നൂ എന്ന് തന്നെ സാരം. അതുകൊണ്ട് തന്നെ, കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ മാസ്സ് അറിയാവുന്ന എല്ലാവരും. തീയേറ്ററിൽ വലിയൊരു ഓളം സൃഷ്ട്ടിക്കാൻ സാദ്ധ്യതയുള്ള ചിത്രം എന്ന നിലയിൽ പ്രേക്ഷകർക്കിടയിൽ സംസാരവിഷയമാണ് വവ്വാൽ എന്ന ചിത്രത്തിന്റെ ഓരോ അപ്ഡേഷനും . മലയാളത്തിൽ നിന്നും പാൻ ഇന്ത്യൻ നിലവാരത്തിലേക്ക് കുതിക്കുവാൻ സാദ്ധ്യതയുള്ള ഈ ചിത്രം 2026 വേനലവധിക്ക് തന്നെ തീയേറ്ററുകളിൽ എത്തും എന്ന് പിന്നണിപ്രവർത്തകർ കൂട്ടിച്ചേർത്തൂ

ഷഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും നിർവ്വഹിച്ചു സംവിധാനം ചെയ്യുന്ന പോയട്രിക്കൽ ആക്ഷൻ ത്രില്ലെർ ചിത്രമാണ് വവ്വാൽ. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ്, മുത്തുകുമാർ , ലെവിൻ സൈമൺ ജോസഫ് എന്നിവർ ലീഡ് റോൾ ചെയ്യുന്നൂ. ലക്ഷ്മി ചപോർക്കർ നായികയാകുന്ന ചിത്രത്തിൽ, മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി മുപ്പതിൽ പരം താരങ്ങൾ അണിനിരക്കുന്ന പോയട്രിക്കൽ ആക്ഷൻ ത്രില്ലെർ ബിഗ് ബഡ്ജറ്റ് സിനിമയാണിത് ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. ഛായാ​ഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ - ഫസൽ എ ബക്കർ, സൗണ്ട് ഡിസൈനിങ് - വിക്കി , പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ - ഭക്തൻ മങ്ങാട്, ഫയർ ആൻഡ് ഗൺ- ഗൺ രാജേന്ദ്രൻ, കോറിയോഗ്രാഫി - അഭിലാഷ് കൊച്ചി, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് - ആഷിഖ് ദിൽജിത്ത്, പി ആർ ഒ - എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, കേരളാ ഫിൽ ഡിസ്ട്രിബൂഷൻ- സ്നേഹം മൂവീസ്, പബ്ലിസിറ്റി ഡിസൈൻ - കോളിൻസ് ലിയോഫിൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പൃഥ്വി മോനേ കാണാൻ ഒരവസരം, ഒന്നിച്ചു നിൽക്കാം'; മേജർ രവിയുടെ പരാമർശത്തിന് പിന്നാലെ മല്ലിക സുകുമാരൻ
ഇത് അത്ഭുത ചിത്രം, ബജറ്റ് 10 കോടി, നായിക 63കാരി, നേടിയത് ഏഴ് മടങ്ങ് കളക്ഷൻ