'മുട്ടായി വണ്ടി സ്വപ്നത്തിൽ തട്ടി മറിഞ്ഞതോ..' യൂട്യൂബിൽ പൂത്ത് കേറി 'ബത്‌ലഹേം കുടുംബ യൂണിറ്റി'ലെ ഗാനം

Published : Sep 02, 2026, 07:38 AM IST
Bethlehem Kudumba Unit

Synopsis

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിൽ. ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച ഈ സൂപ്പർഹിറ്റ് സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകൾ സെപ്റ്റംബർ 4-ന് റിലീസ് ചെയ്യും.

തിയേറ്ററുകളിൽ സന്തോഷ തരംഗം തീർത്ത് മുന്നേറുന്ന 'ബത്‌ലഹേം കുടുംബ യൂണിറ്റി'ലെ 'ഉല്ലാസ മത്താപ്പൂ...' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ പുറത്ത്. വിനായക് ശശികുമാറിന്‍റെ പുതുമയുള്ള വരികളും വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന ചടുലമായ ഈണവും സിദ്ധ് ശ്രീറാമിന്‍റെ മാസ്മരിക ശബ്‍ദവുമായാണ് ഗാനം എത്തിയിരിക്കുന്നത്. ഇതിനകം യൂട്യൂബിൽ ഗാനം ഏവരും ഏറ്റെടുത്തിരിക്കുകയാണ്.

ബോക്സ് ഓഫീസിൽ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ കാറ്റിൽപ്പറത്തി കുതിക്കുകയാണ് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഗിരീഷ് എ ഡി ഒരുക്കിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. ഇതിനകം 150 കോടി ക്ലബ്ബിൽ കയറിയ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് ഡബ്ബ്ഡ് പതിപ്പ് സെപ്റ്റംബർ 4-ന് തിയേറ്ററുകളിലെത്താനൊരുങ്ങുകയാണ്.

'പ്രേമം', 'പ്രേമലു' എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴ്‌നാട്ടിൽ വമ്പൻ തരംഗം സൃഷ്ടിക്കാനാണ് നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി, ഭാവന സ്റ്റുഡിയോസ് ടീം എത്തുന്നത്. 'പ്രേമം' നടനും 'പ്രേമലു' സംവിധായകനും ഒന്നിച്ച ചിത്രം എന്ന രീതിയിലാണ് തമിഴിലും തെലുങ്കിലും ചിത്രത്തിന്‍റെ ട്രെയിലർ ഇതിനകം ഏവരും ഏറ്റെടുത്തിരിക്കുന്നത്. അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം ചിത്രത്തിലേതായി പുറത്തിറങ്ങിയ സോൾമേറ്റ്സ് എന്ന ഹ്രസ്വചിത്രവും യൂട്യൂബിൽ വൈറലായി കഴിഞ്ഞു. ഗിരീഷ് എ.ഡി - ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്‍റെ ഈ സൂപ്പർഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്സ് ഓഫീസ് ചരിത്രം കുറിക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പുതുമുഖങ്ങളുമായി സെന്ന ഹെഗ്‌ഡെ; 'കൊല' ടൈറ്റിൽ പോസ്റ്റർ എത്തി
'ജി.ഡി.എൻ’ വിജയാഘോഷം, ലാഭത്തിന്റെ ഒരു ഭാഗം ഓട്ടിസം, ഭിന്നശേഷിക്കാരായ കുട്ടികൾക്ക്