'കൊല്ലാക്കൊല ചെയ്യരുത്, അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു'; ഗർഭിണിയാണെന്ന വിവരം താൻ പോസ്റ്റ് ചെയ്തതല്ലെന്ന് സജ്‍ന

Published : Jun 05, 2026, 10:46 AM IST
Sajna

Synopsis

ഒൻപത് ആഴ്ച ഗർഭിണിയാണെന്നു പറഞ്ഞുകൊണ്ടുള്ള പോസ്റ്റിനു സജ്‍നയുടെ പരിചയക്കാരടക്കം പലരും കമന്റ് ചെയ്തിരുന്നു.

താൻ ഗർഭിണായാണെന്ന തരത്തിലുള്ള പോസ്റ്റ് ആരോ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടതാണെന്ന് വെളിപ്പെടുത്തി നടി സജ്ന നൂർ. ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഇന്ത്യൻ സിനിമയിലെ പ്രമുഖനുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഒൻപത് ആഴ്ച ഗർഭിണിയാണെന്നു പറഞ്ഞുകൊണ്ടുള്ള പോസ്റ്റിനു സജ്നയുടെ പരിചയക്കാരടക്കം പലരും കമന്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇത് തന്റ് അറിവോടെയല്ലെന്നു പറഞ്ഞുകൊണ്ടുള്ള പുതിയ വീഡിയോയുമായി സജ്ന പ്രത്യക്ഷപ്പെട്ടത്. ഗർഭിണിയാണെന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് പേജിൽ നിന്നും നീക്കം ചെയ്തിട്ടുമുണ്ട്.

സജ്‍നയുടെ വാക്കുകൾ:

''എന്റെ കുറച്ച് വിവാദമായ വീഡിയോകൾ വന്നു കൊണ്ടിരിക്കുകയാണ്, ഫോട്ടോസും കാര്യങ്ങളും വച്ചിട്ട്. ഈ അക്കൗണ്ട് എനിക്കു കിട്ടിയിട്ട് കുറച്ചു സമയമേ ആയിട്ടുള്ളൂ. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ്. എങ്ങനെയാണെന്ന് എനിക്കറിയില്ല. ഈ ന്യൂസ് കണ്ട് എന്റെ സുഹൃത്തുക്കൾ കുറേപ്പേർ മെസേജ് ചെയ്ത്, കൺഗ്രാജുലേറ്റ് ചെയ്തപ്പോൾ കാര്യം തിരക്കി. അപ്പോഴാണ് വിവരമറിഞ്ഞത്. ഞാൻ ആകെ പാനിക്കായി. എന്റെ അക്കൗണ്ട് ഡീൽ ചെയ്യുന്ന ഷാലുവിനെ വിളിച്ചു. നോക്കിയിട്ട് അവൾക്കും തുറക്കാൻ പറ്റുന്നില്ലായിരുന്നു. അവൾ എന്തൊക്കെയോ ചെയ്ത് റിക്കവർ ചെയ്ത് എടുത്തതാണിത്. ആ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്തിട്ടുണ്ട്. വൃത്തികെട്ട രീതിയിൽ കാര്യങ്ങൾ ചെയ്യുകയാണ്. ദയവ് ചെയ്ത് എന്നെ കൊല്ലാക്കല ചെയ്യരുത്. കേസുമായിത്തന്നെ മുൻപോട്ടു പോകും. കുറേ ആളുകൾ എന്നെപ്പറ്റി അനാവശ്യം പറയുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ വീഡിയോ ചെയ്യുന്നത്.

വീഡിയോ ചെയ്യാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ. അങ്ങേയറ്റം തളർന്നിരിക്കുകയാണ്. ഓരോ ട്രോമയിൽ നിന്നും റിക്കവർ ആയി വരുന്നതേയുള്ളൂ. എന്നെ കൊല്ലാക്കല ചെയ്താലും ഞാൻ മക്കൾക്ക് വേണ്ടി ജീവിക്കും. ആര് കൊല്ലാക്കൊല ചെയ്താലും ഞാന്‍ ജീവിക്കും. ഇതാരാണെന്ന് ഞാന്‍ പറയുന്നില്ല. നാളെ പരാതി കൊടുത്ത് ആളെ കണ്ടുപിടിക്കും. ആരു ചെയ്താലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ പറയും. അതുവരെ ആരും വിശ്വസിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്. ഇതു ചെയ്തത് ആരായാലും അതു ഞാന്‍ നിയമത്തിനു മുന്നിൽ കൊണ്ടുവരും''.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

"സന്തോഷ് ട്രോഫി".ക്ക് പുതിയ മുഖം.... ജോമോൻ ജ്യോതിർ പ്രധാന വേഷത്തിൽ. സെക്കൻഡ് ഷെഡ്യൂളിന് ഇന്ന് തുടക്കം
ഇന്ത്യയിലെ 'ബെസ്റ്റ് ആക്റ്റര്‍' ആരെന്ന ചോദ്യവുമായി തെലുങ്ക് ഇന്‍സ്റ്റ​ഗ്രാമര്‍; കമന്‍റ് ബോക്സില്‍ ആധിപത്യം ആ മലയാളി താരത്തിന്