വിജയ്‍യുടെ മകന്‍ ജേസണിന്റെ സംവിധാനം, സിഗ്‍മയിലെ ഗാനം പുറത്ത്

Published : Jun 05, 2026, 10:38 AM IST
Sigma

Synopsis

ജേസണ്‍ സഞ്‍ജയ്‍യുടെ സംവിധാനത്തിലുള്ള ആദ്യ ചിത്രത്തിലെ ഗാനം പുറത്ത്.

വിജയ്‍യുടെ മകന്‍ ജേസണ്‍ സഞ്ജയ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സിഗ്‍മ. സുന്ദീപ് കിഷൻ ആണ് നായകൻ. ചിത്രത്തിന്റെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ സിഗ്‍മയുടെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് തമന്‍ എസ് ആണ്.

പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ്. കോ ഡയറക്ടര്‍ സഞ്ജീവ്, ഛായാഗ്രഹണം കൃഷ്‍ണന്‍ വസന്ത്, പബ്ലിസിറ്റി ഡിസൈന്‍ ട്യൂണി ജോണ്‍, വിഎഫ്എക്സ് ഹരിഹരസുതന്‍, പിആര്‍ഒ സുരേഷ് ചന്ദ്ര എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് സംവിധാനം പഠിച്ചതിന് ശേഷമാണ് ജേസണ്‍ ആദ്യ ചിത്രവുമായി എത്താന്‍ ഒരുങ്ങുന്നത്. ടൊറന്‍റോ ഫിലിം സ്കൂളില്‍ നിന്ന് 2020 ല്‍ ഫിലിം പ്രൊഡക്ഷന്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജേസണ്‍ പിന്നീട് ലണ്ടനില്‍ തിരക്കഥാരചനയില്‍ ബിഎയും ചെയ്‍തു. വിജയ്‍യുടെ മകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ തമിഴ് സിനിമാപ്രേമികളുടെ ശ്രദ്ധ ഇതിനകം നേടിയിട്ടുണ്ട് ചിത്രം. ജേസണിനെ നായകനാക്കി മുന്‍പ് പലരും സിനിമകള്‍ ആലോചിച്ചിരുന്നു. തന്‍റെ മകനെ നായകനാക്കി സിനിമയൊരുക്കാന്‍ കഥ പറഞ്ഞവരില്‍ അല്‍ഫോന്‍സ് പുത്രനും ഉണ്ടെന്ന് വിജയ് ഒരിക്കല്‍ പറഞ്ഞിരുന്നു.

ജനനായകൻ ആണ് വിജയിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. സെൻസര്‍ കുരുക്കുകളില്‍ കുടുങ്ങി വിജയ് ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീളുകയാണ്. വിജയിയുടെ സിനിമ കരിയറിലെ അവസാന ചിത്രം കൂടിയാണ് ജന നായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ട് ഗാനങ്ങള്‍ പുറത്തുവിട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബജറ്റ് 18 കോടി, നേടിയ കളക്ഷൻ ഇരട്ടിയിലധികം, തെന്നിന്ത്യയെ ഞെട്ടിച്ച് ബ്ലാസ്റ്റ്
'ഇന്നെങ്കിലും എന്നെ നെഗറ്റീവ് പറയാതെ വെറുതെ വിടൂ, മനസ്സ് തളർന്നുപോയി..'; സുധിയുടെ ചരമവാർഷികത്തിൽ പോസ്റ്റ് പങ്കുവച്ച് രേണു സുധി