ബിനു തൃക്കാക്കര നായകനാകുന്ന 'മൈ നെയിം ഈസ് അഴകൻ', മമ്മൂട്ടി ടീസര്‍ പുറത്തുവിട്ടു

Published : Aug 12, 2022, 07:52 PM IST
ബിനു തൃക്കാക്കര നായകനാകുന്ന 'മൈ നെയിം ഈസ് അഴകൻ', മമ്മൂട്ടി ടീസര്‍ പുറത്തുവിട്ടു

Synopsis

'മൈ നെയിം ഈസ് അഴകൻ' ടീസര്‍ പുറത്തുവിട്ടു.  

ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ നായികാനായകൻമാരാക്കി ബി സി നൗഫൽ സംവിധാനം ചെയ്യുന്ന 'മൈ നെയിം ഈസ് അഴകൻ' എന്ന ചിത്രത്തിന്റെ ടീസർ മമ്മൂട്ടി പുറത്തിറക്കി. ട്രൂത്ത് ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത്ത് നിർമ്മിക്കുന്ന ചിത്രം സെപ്‍തംബർ മാസം തീയേറ്ററുകളിലേക്കെത്തും. 'ഒരു യമണ്ടൻ പ്രേമകഥ'യ്ക്കുശേഷം ബി സി നൗഫൽ സംവിധാനം ചെയ്യുന്ന 'മൈ നെയിം ഈസ് അഴകനി'ൽ വിഷ്‍ണു ഉണ്ണിക്കൃഷ്‍ണൻ, ബിബിൻ ജോർജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫർ ഇടുക്കി, സുധി കോപ്പ,  കൃഷ്‍ണ പ്രഭ എന്നിങ്ങനെ ഒരു പിടി നല്ല കലാകാരന്മാർ അണിനിരക്കുന്നുണ്ട്

നിരവധി കോമഡി ഷോകളിലും സിനിമകളിൽ സഹവേഷങ്ങളിലും അഭിനയിച്ചിട്ടുള്ള ബിനു തൃക്കാക്കര നായകനായി അഭിനയിക്കുന്ന ആദ്യ സിനിമയാണിത്. ബിനു തൃക്കാക്കര തന്നെയാണ് 'മൈ നെയിം ഈസ് അഴകന്റെ' രചനയും നിർവഹിച്ചിരിക്കുന്നത്.

'പ്രീസ്റ്റ്', 'ഭീഷ്‍മപർവ്വം', 'സിബിഐ 5', 'കാവൽ', 'അജഗജാന്തരം' എന്നീ ചിത്രങ്ങളുടെ ഇന്ത്യക്ക് പുറത്തുള്ള ഡിസ്‍ട്രിബ്യൂഷൻ നിർവ്വഹിച്ചിട്ടുള്ള ട്രൂത്ത് ഫിലിംസ് നിർമ്മിക്കുന്ന ആദ്യ ചിത്രമാണ് 'മൈ നെയിം ഈസ് അഴകൻ'. ഫൈസൽ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങൾക്ക് ദീപക് ദേവ്, അരുൺ രാജ് എന്നിവർ ചേർന്ന് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബിജു കടവൂർ, ഫിനാൻസ് കൺട്രോളർ അരീബ് റഹ്മാൻ എന്നിവരാണ്. പി ആർ ഒ  വൈശാഖ് സി വടക്കേവീട്.

താരമൂല്യത്തിനുമപ്പുറം പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാനുള്ള എല്ലാ ചേരുവകളുമായാണ്  'മൈ നെയിം ഈസ് അഴകൻ'  തീയേറ്ററുകളലേക്കെത്തുന്നത്.

Read More : 'മൈക്കി'ലെ തകർപ്പൻ ഡാൻസ് നമ്പർ 'മൂവ് യുവർ ബോഡി' പുറത്തുവിട്ടു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി