'ജയിലറി'ന് ശേഷം ധ്യാന്‍; 'നദികളില്‍ സുന്ദരി യമുന' റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Aug 14, 2023, 11:15 AM ISTUpdated : Aug 15, 2023, 10:42 AM IST
'ജയിലറി'ന് ശേഷം ധ്യാന്‍; 'നദികളില്‍ സുന്ദരി യമുന' റിലീസ് തീയതി പ്രഖ്യാപിച്ചു

Synopsis

സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന് തുടങ്ങിയവരും അഭിനയിക്കുന്നു

ധ്യാന്‍ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്‌റ്റംബർ 15ന് ചിത്രം തിയേറ്ററുകളിലെത്തും. സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സീനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര, ആമി, പാര്‍വണ, ഉണ്ണിരാജ, വിസ്‌മയ ശശികുമാർ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ഫൈസൽ അലി. മനു മഞ്ജിത്ത്, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ സംഗീതം പകരുന്നു. 

എഡിറ്റിംഗ് ഷമീർ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, കലാസംവിധാനം അജയൻ മങ്ങാട്,
മേക്കപ്പ് ജയന്‍ പൂങ്കുളം, കോസ്റ്റ്യൂം ഡിസൈന്‍ സുജിത് മട്ടന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ പ്രിജിന്‍ ജെസി, പ്രോജക്‌ട് ഡിസെെന്‍ അനിമാഷ്, വിജേഷ് വിശ്വം, ഫിനാന്‍സ് കണ്‍ട്രോളര്‍ അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ മെഹമൂദ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, സ്റ്റിൽസ് സന്തോഷ് പട്ടാമ്പി, പരസ്യക്കല യെല്ലോടൂത്ത്, മാർക്കറ്റിംഗ് ബിനു ബ്രിങ്ഫോർത്ത്, പി ആർ ഒ- എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്.

ALSO READ : 'കരിയറിലെ ഏറ്റവും വലിയ ലാഭം കിരീടം, നഷ്ടം സ്റ്റാലിന്‍ ശിവദാസ്'; നിര്‍മ്മാതാവ് ദിനേശ് പണിക്കര്‍ പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഗർഭിണിയായിരുപ്പോളാണ് ഭർത്താവ് റേപ്പ് ചെയ്‍തത്, വെളിപ്പെടുത്തി വൈബര്‍ ഗുഡ് ദേവു
ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്