വ്യക്തിത്വ അവകാശ സംരക്ഷണത്തിന് കോടതിയെ സമീപിച്ച് നാഗചൈതന്യ

Published : May 30, 2026, 02:01 PM ISTUpdated : May 31, 2026, 09:20 AM IST
naga chaitanya

Synopsis

തൻ്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നും, അനുവാദമില്ലാതെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവാഹമോചനത്തിന് ശേഷവും സാമന്ത- നാഗചൈതന്യ ബന്ധത്തെ കുറിച്ചുള്ള പലതരം ആഖ്യാനങ്ങൾ സമൂഹമാധ്യമങ്ങളിൽ നിരന്തരം പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പ്രചരിക്കുന്ന വ്യാജ വീഡിയോക്കെതിരെയും തന്റെ വ്യക്തിത്വ അവകാശസംരക്ഷണത്തിന് വേണ്ടിയും കോടതിയെ സമീപിച്ചിരിക്കുകയാണ് നാഗചൈതന്യ. മുൻഭാര്യ സാമന്തയെ ചതിച്ചുവെന്നും, അവരുടെ കരിയർ ഇല്ലാതെയാക്കിയെന്നും പ്രചിക്കുന്ന വീഡിയോക്കെതിരെയാണ് നാഗചൈതന്യ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അനുവാദമില്ലാതെ തന്റെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നത് തടയണമെന്നും അനധികൃത മെര്‍ച്ചന്‍ഡൈസ് ലിസ്റ്റിംഗുകള്‍, എഐ ഉപയോഗിച്ച് നിര്‍മിച്ച കണ്ടന്‍റുകള്‍, അശ്ലീല സെര്‍ച്ച് പ്രയോഗങ്ങള്‍ എന്നിവയ്ക്കെതിരെയാണ് നാഗചൈതന്യ കോടതിയെ സമീപിച്ചിരിക്കുന്നത്. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി സെപ്റ്റംബര്‍ 30 ലേക്ക് മാറ്റിയിരിക്കുകയാണ്.

അതേസമയം 2017 ൽ വിവാഹിതരായ സാമന്തയും നാഗചൈതന്യയും നാല് വർഷങ്ങൾക്ക് ശേഷം വിവാഹമോചിതരായിരുന്നു. പിന്നീട് നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്തിരുന്നു. സാമന്ത സംവിധായകൻ രാജ് നിധിമോരുവിനെ വിവാഹം ചെയ്തിരുന്നു. ഫാമിലി മാൻ സീരീസിന്റെ സംവിധായകരില്‍ ഒരാളാണ് രാജ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് രാജ്. കൃഷ്‍ണ ഡികെയുമായി ചേര്‍ന്നാണ് രാജ് ചലച്ചിത്രമേഖലയില്‍ അറിയപ്പെട്ടിരുന്നത്. ഫ്ലേവേഴ്‍സ്, 99, ഷോര്‍ ഇൻ ദ സിറ്റി തുടങ്ങിയ സിനിമകള്‍ രാജിന്റേതായി നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോവ ഗോവ ഗോണ്‍, ഹാപ്പി എൻഡിംഗ്,, എ ജെന്റില്‍മാൻ, അണ്‍പോസ്‍ഡ് തുടങ്ങിയവയും ഡികെയുമായി ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്‍തു. ദുല്‍ഖര്‍ വേഷമിട്ട ഗണ്‍സ് ആൻഡ് ഗുലാബ്‍സിന്റെയും സംവിധായകരില്‍ ഒരാളാണ് രാജ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പൊന്നുമോനേ മാപ്പ്.. 51 മുറിവുകൾ, ആ വേദന ചിന്തിക്കാനാവുന്നതിനും അപ്പുറം'; നെടുമങ്ങാട്ടെ ക്രൂരതയിൽ സംവിധായകൻ
'2026 ആയിട്ടും നേരം വെളുത്തിട്ടില്ലാത്ത ഐപിഎസ് ഓഫീസർ'; ശ്രീലേഖയുടെ ആർത്തവ പരാമർശത്തിൽ ഭാ​ഗ്യലക്ഷ്മി