
നാഗ ചൈതന്യ നായകനാകുന്ന പുതിയ ചിത്രമാണ് 'കസ്റ്റഡി'. വെങ്കട് പ്രഭു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെങ്കട് പ്രഭുവിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. അരവിന്ദ് സ്വാമി വില്ലനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
ഇളയരാജയും മകൻ യുവനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. അബ്ബുരി രവിയാണ് സംഭാഷണം എഴുതുന്നത്. എസ് ആര്‍ കതിറാണ് ഛായാഗ്രാഹണം. ക്രിതി ഷെട്ടി നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ പ്രിയാമണി, ശരത് കുമാര്‍, സമ്പത്ത് രാജ്, പ്രേംജി അമരേൻ, വെന്നെല കിഷോര്‍, പ്രേമി വിശ്വാനാഥ് തുടങ്ങിയവരും വേഷമിടുന്നു. 'കസ്റ്റഡി'യുടെ നിര്‍മാണം ശ്രീനിവാസ സില്‍വര്‍ സ്‍ക്രീനിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരി ആണ്. ഡിവൈ സത്യനാരായണയാണ് ചിത്രത്തിന്റെ കലാസംവിധാനം. മെയ് 12നാണ് ചിത്രത്തിന്റെ റിലീസ്.
നാഗ ചൈതന്യ നായകനാകുന്ന ചിത്രമായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'താങ്ക്യു'വാണ്. വിക്രം കെ കുമാറാണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. മാളവിക നായരും റാഷി ഖന്നയും ആണ് ചിത്രത്തില്‍ നായികമാരായി അഭിനയിച്ചിരിക്കുന്നത്. ഇത് റൊമാന്റിക് കോമഡി ചിത്രമായിരുന്നു
വെങ്കട് ഡി പതി, മിഥുൻ ചൈതന്യ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. നാഗ ചൈതന്യക്കും റാഷി ഖന്നയ്‍ക്കും പുറമേ മാളവിക നായര്‍, അവിക ഗോര്‍, സായ് സുശാന്ത് റെഡ്ഡി, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനിയിക്കുന്നു. മഹേഷ് ബാബുവിന്റെ ആരാധകനായ ഹോക്കി താരമായാണ് നാഗ ചൈതന്യ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പി സി ശ്രീറാം ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. സംവിധായകൻ വിക്രം കുമാര്‍ തന്നെയാണ് 'താങ്ക്യു'വിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
Read More: 'വിക്കിപീഡിയ ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്‍തു', ആരോപണവുമായി കങ്കണ