Latest Videos

'നാഗേന്ദ്രൻസ് ഹണിമൂൺസ്' വരുന്നു; മലയാളം സീരിസുമായി നിഥിന്‍ രണ്‍ജി പണിക്കരും ഹോട്ട്സ്റ്റാറും

By Web TeamFirst Published May 22, 2024, 7:41 PM IST
Highlights

രസകരമായ ഒരു കഥയാണ് ചിത്രം പറയുന്നത് എന്നാണ് വിവരം. ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്നാണ് ടൈറ്റിലിലെ ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. 

കൊച്ചി: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഏറ്റവും പുതിയ മലയാളം സീരിസ് പ്രഖ്യാപിച്ചു. 'നാഗേന്ദ്രൻസ് ഹണിമൂൺസ്' എന്നാണ് സീരിസിന്‍റെ പേര്. സുരാജ് വെഞ്ഞാറന്മൂട് പ്രധാന വേഷത്തില്‍ എത്തുന്ന സീരിസ് എഴുതി സംവിധാനം ചെയ്യുന്നത് നിഥിന്‍ രണ്‍ജി പണിക്കരാണ്. സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തിയ കാവലിന് ശേഷം നിഥിന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ടാണ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്'.

രസകരമായ ഒരു കഥയാണ് ചിത്രം പറയുന്നത് എന്നാണ് വിവരം. ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്നാണ് ടൈറ്റിലിലെ ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. സുരാജിന് പുറമേ രമേഷ് പിഷാരടി, പ്രശാന്ത് അലക്സാണ്ടര്‍, ഗ്രേസ് ആന്‍റണി, ശ്വേത മേനോന്‍, നിരഞ്ജന അനൂപ്, കലാഭവന്‍ ഷാജോണ്‍, കനികുസൃതി എന്നിങ്ങനെ വലിയ താര നിര തന്നെ ഈ സീരിസില്‍ അണി നിരക്കുന്നുണ്ട്. 

സീരിസ് ഉടന്‍ തന്നെ പ്രക്ഷേപണം ആരംഭിക്കും എന്നാണ് വിവരം. ഹോട്ട്സ്റ്റാറില്‍ നിന്നും മലയാളത്തില്‍ വരുന്ന നാലാമത്തെ സീരിസാണ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്'. കേരള ക്രൈം ഫയല്‍, മാസ്റ്റര്‍ പീസ്, പെരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നീ സീരിസുകള്‍ നേരത്തെ സ്ട്രീം ചെയ്തിരുന്നു. 

നിഥിന്‍ രണ്‍ജി പണിക്കര്‍ കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് കടന്നുവന്നത്. ച്ച് 2016-ൽ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍.  നേഹ സക്സേന, വരലക്ഷ്മി ശരത്കുമാർ, സമ്പത്ത് രാജ്, ജഗദീഷ് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.  രാജൻ സക്കറിയ എന്ന പൊലീസ് ഇന്‍സ്പെക്ടറുടെ വേഷത്തിലായിരുന്നു മമ്മൂട്ടി. ചിത്രത്തിലെ മമ്മൂട്ടിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

തുടര്‍ന്ന് നിഥിന്‍ ചെയ്ത ചിത്രമാണ് കാവല്‍ 2021-ൽ പ്രദർശനത്തിയ കാവലില്‍ സുരേഷ് ഗോപിയായിരുന്നു നായകന്‍. ഒരു പ്രതികാര കഥയാണ് ചിത്രം പറഞ്ഞത്.രൺജി പണിക്കർ,മുത്തുമണി,സന്തോഷ് കീഴാറ്റൂർ,ശങ്കർ രാമകൃഷ്ണൻ,ഐ.എം. വിജയൻ,അലൻസിയർ ലേ ലോപ്പസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

സൗന്ദര്യം നശിപ്പിക്കുന്ന 'പ്ലാസ്റ്റിക്': ഐശ്വര്യ റായിയെ വിമര്‍ശിച്ച് തമിഴ് നടി കസ്തൂരി

ഓസ്കർ അടക്കം പുരസ്‌കാരങ്ങൾ അമ്മ തൂവാലയില്‍ പൊതിഞ്ഞ് സൂക്ഷിച്ചു: വെളിപ്പെടുത്തി റഹ്മാന്‍

click me!