Latest Videos

'ഗു'വിലുള്ളത് 'ജെന്‍ ആല്‍ഫ ദേവനന്ദ'; വിശേഷങ്ങളുമായി സംവിധായകൻ മനു രാധാകൃഷ്ണൻ

By Web TeamFirst Published May 22, 2024, 6:44 PM IST
Highlights

ചില എക്സ്പ്രഷൻസ് അഭിനയിച്ച് കാണിക്കേണ്ട സമയത്ത് അതിലെ കൂടുതലും കുറവുകളും പറഞ്ഞ് കൊടുത്താൽ ഒറ്റത്തവണ കൊണ്ട് തന്നെ തിരുത്തി കാണിക്കുന്നയാൾ, മനുവിന്റെ ഭാഷയിൽ ഇതാണ് ദേവനന്ദ. 
 

മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബാലതാരം ദേവനന്ദ പ്രധാനവേഷത്തിലെത്തുന്ന സിനിമയാണ് ​ഗു. ഹൊറർ മൂവിയായ ​ഗുവിന്റെ കഥ മുന്നോട്ട് പോകുന്നത് കുട്ടികളിലൂടെയാണ്. ഈ വേനലവധിക്കാലത്ത് കുട്ടികൾക്ക് കൂടി വേണ്ടി ഇറങ്ങിയ ​ഗു മൊത്തത്തിൽ പ്രേക്ഷകർക്കിടയിൽ സംസാരമാവുകയാണ്. മലയാള സിനിമയുടെ വിജയക്കുതിപ്പിനിടയിൽ തിയേറ്ററിലെത്തിയ ​ഗുവിനെയും പ്രേക്ഷകർ ഏറ്റെടുത്തു എന്ന് വേണം പറയാൻ.

കുട്ടികളാണ് ഈ സിനിമയുടെ പ്രധാന ആകർഷണം. അതിൽ എടുത്ത് പറയേണ്ടത് ദേവനന്ദയുടെ പ്രകടനവും. മാളികപ്പുറം സിനിമയിൽ ദേവനന്ദയുടെ അഭിനയം കണ്ട് ഇഷ്ടപ്പെട്ട് മണിയൻ പിള്ള രാജുവാണ് ഈ കുട്ടിയെ പ്രധാന കഥാപാത്രമാക്കിയുള്ള ഒരു സിനിമയെക്കുറിച്ച് സംവിധായകൻ മനു രാധാകൃഷ്ണനോട് സംസാരിക്കുന്നത്. തുടർന്ന് ​ഗു എന്ന സിനിമ സംഭവിക്കുകയായിരുന്നു.

​ഗുവിന്റെ ചിത്രീകരണത്തിന് മുൻപ് നടത്തിയ പ്രീ ഷൂട്ടിലായിരുന്നു സംവിധായകൻ മനു ആദ്യമായി ദേവനന്ദയെ കാണുന്നത്. ആ സമയത്ത് തന്നെ താൻ സംവദിക്കുന്നത് ഒരു ചെറിയ കുട്ടിയോടല്ല എന്ന് മനു മനസിലാക്കിയതായി പറയുന്നു. പറയുന്ന കാര്യങ്ങളെല്ലാം വളരെ ബ്രില്യന്‍റായി കാണുന്ന ആളാണ് ദേവനന്ദ. ചില എക്സ്പ്രഷൻസ് അഭിനയിച്ച് കാണിക്കേണ്ട സമയത്ത് അതിലെ കൂടുതലും കുറവുകളും പറഞ്ഞ് കൊടുത്താൽ ഒറ്റത്തവണ കൊണ്ട് തന്നെ തിരുത്തി കാണിക്കുന്നയാൾ, മനുവിന്റെ ഭാഷയിൽ ഇതാണ് ദേവനന്ദ. 

കഥയെന്താണെന്നും കഥാപാത്രം എങ്ങനെയെന്നുമെന്നതിൽ ത്വരയുള്ളയാൾ

വളരെ ബ്രില്യന്റ് ആയ കുട്ടിയാണ് ദേവനന്ദ. ഈ സിനിമ എന്താണെന്ന് ആ കുട്ടിക്ക് നന്നായി മനസിലായിട്ടുണ്ടായിരുന്നു. ചിത്രീകരണത്തിന് മുൻപ് ഈ സിനിമയിലെ കുട്ടികൾക്കെല്ലാം വേണ്ടി നടത്തിയ വർക്ഷോപ്പില്‍ ദേവനന്ദയും പങ്കെടുത്തിരുന്നു. അതിനിടയ്ക്ക് എപ്പോഴും ദേവനന്ദ തന്‍റെ കഥാപാത്രത്തെക്കുറിച്ചും സിനിമയുടെ കഥയെക്കുറിച്ചുമാണ് ചോദിച്ച് കൊണ്ടിരുന്നത്. അത് വേറൊരു കുട്ടിയും ചോദിച്ചിട്ടില്ല. മറ്റുള്ള കുട്ടികൾ അവിടെ ഫുൾ ഫൺ മൂഡിൽ ആയിരുന്നു. 

മാത്രമല്ല ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ പൊതുവെയുള്ള രീതിയും താളവുമൊന്നും ദേവനന്ദയോട് സംസാരിക്കുന്നതിൽ ആവശ്യമില്ല. ഒരു മുതിർന്ന വ്യക്തിയോട് സംസാരിക്കുന്നത് പോലെ സംസാരിക്കാം. അത് നമുക്ക് അപൂർവ്വമായിട്ട് മാത്രം കാണാൻ കഴിയുന്നതാണ്. 

ദേവനന്ദ തന്‍റെ കഥാപാത്രത്തെക്കുറിച്ച് ക്യൂരിയസ് ആയിരുന്നു. ഈ പ്രായത്തിലുള്ള കുട്ടികൾ ചോദിക്കുന്ന ചോദ്യങ്ങളെല്ല ഇതെന്ന് എനിക്ക് തോന്നിയിട്ടുണ്ടായിരുന്നു. പോസ്റ്റ് പ്രമോഷന്റെ ഭാ​ഗമായി നടന്ന ഒരു അഭിമുഖത്തിൽ എന്താണ് ​ഗു എന്ന് ചോ​ദിച്ചപ്പോൾ സൈജു കുറുപ്പ് പറഞ്ഞു, ​ഗുളികന്‍റെ ​ഗു എന്ന്. ആ സമയത്ത് ദേവനന്ദ ​ഗുവിന് സംസ്കൃതത്തിൽ ഇരുട്ട് എന്ന് അർത്ഥമുള്ള കാര്യം സൂചിപ്പിച്ചു. ഇത് ദേവനന്ദ എന്നോട് ചോദിച്ച് മനസിലാക്കിയതാണ്. അത്രയ്ക്കും കാര്യങ്ങളിൽ വ്യക്തതയുണ്ട് ആ കുട്ടിക്ക്. 

ശെരിക്കും ​ഗു ​ഗുളികന്‍റെ ​ഗു ആണെങ്കിലും നമ്മളുടെ ഉള്ളിലുള്ള ഇരുട്ട് അഥവാ പേടിയെ എക്സ്പ്ലോർ ചെയ്യാനുളള ശ്രമം നടത്തിയിട്ടുണ്ട്, അതാണ് ശെരിക്കും ​ഗു. ആ ഇരുട്ടിനെ ഇല്ലാതാക്കുന്ന ​ഗുളികന്‍റെ കഥയാണ് പറയുന്നത്. ഒരു പന്തമായ്, വെളിച്ചമായ് വന്ന് നമ്മുടെ ഉള്ളിലെ ഇരുട്ടിനെ ഇല്ലാതാക്കുന്ന monsters can be defeated എന്ന് പറയുന്ന ഒരു സിനിമയാണ് നമ്മുടെ ​ഗു.

ഓസ്കർ അടക്കം പുരസ്‌കാരങ്ങൾ അമ്മ തൂവാലയില്‍ പൊതിഞ്ഞ് സൂക്ഷിച്ചു: വെളിപ്പെടുത്തി റഹ്മാന്‍

​​​​​​​നായകരായി അജുവർഗീസും ജോണി ആന്‍റണിയും; സ്വർഗം ചിത്രീകരണം പൂർത്തിയായി
 

click me!