ഗൃഹാതുരത തുളുമ്പും 'ഇന്നലെകള്‍', നജിം അര്‍ഷാദിന്റെ ഗാനം ശ്രദ്ധ നേടുന്നു

Published : Jul 12, 2022, 02:52 PM IST
ഗൃഹാതുരത തുളുമ്പും 'ഇന്നലെകള്‍', നജിം അര്‍ഷാദിന്റെ ഗാനം ശ്രദ്ധ നേടുന്നു

Synopsis

നജിം അര്‍ഷാദ് ആലപിച്ച ഗാനം കേള്‍ക്കാം.

ഗൃഹാതുരത എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒന്നാണ്. വയലുകള്‍, അരുവികള്‍,  നല്ല സൗഹൃദ വേളകള്‍, അങ്ങനെ മലയാളികള്‍ ഗൃഹാതുരതയോടെ ഓര്‍ക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്. ഇതാ അത്തരം ഓര്‍മകളിലേക്ക് ഒരു ഗാനത്തിലൂടെ തിരിഞ്ഞുനോക്കുകയാണ്. 'ഇന്നലെകള്‍' എന്ന് തുടങ്ങുന്ന സംഗീത വീഡിയോയിലാണ് ഗൃഹാതുരത്തോടെയുള്ള ഓര്‍മകള്‍ ഓര്‍ത്തെടുക്കുന്നത്.

നജിം അര്‍ഷാദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചലച്ചിത്ര ഗാനരചയിതാവ് ലോറൻസ് ഫെര്‍ണാണ്ടസ് വരികള്‍ എഴുതിയിരിക്കുന്നു. നവാഗതനായ ജേക്കബ് കുശവര്‍ക്കലാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഏമി അന്നയാണ് സംഗീത വീഡിയോ നിര്‍മിച്ചിരിക്കുന്നത്.

സഹജീവികൾക്കായി നടത്തിയ പോരാട്ടത്തിന്റെ കഥ; 'പത്തൊമ്പതാം നൂറ്റാണ്ട്' റിലീസ് ഉടനെന്ന് വിനയന്‍

സിജു വിൽസനെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരായാണ് സിജു വേഷമിടുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഉടൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് വിനയൻ. 

വിനയന്റെ വാക്കുകൾ

സ്‍ത്രീ സുരക്ഷക്കു വേണ്ടിയും, ശാക്തീകരണത്തിനായും ഏറെ ശബ്‍ദമുയരുന്ന ഈ കാലഘട്ടത്തിൽ 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമയും അതിൻെറ പ്രമേയവും തീർച്ചയായും ചർച്ച ചെയ്യപ്പെടും എന്നു ഞാൻ വിശ്വസിക്കുന്നു.. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകൻ തന്റെ സഹജീവികൾക്കായി നടത്തിയ പോരാട്ടത്തിന്റെ കഥ ആക്ഷൻ പാക്ഡ് ആയ ഒരു മാസ്സ് എൻറർടെയിനറായി തന്നെയാണ് പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാൻ ഞങ്ങൾ ശ്രമിക്കുന്നത്.. ചിത്രത്തിന്റെറ ടീസർ ഇറങ്ങിയപ്പോൾ ഏകകണ്ഠമായി അംഗീകരിച്ച പ്രേക്ഷകർ, സിനിമയേയും സ്വീകരിക്കും എന്നു ഞാൻ പ്രത്യാശിക്കുന്നു. പ്രമേയം കൊണ്ടും ചിത്രത്തിൻെറ വലിപ്പം കൊണ്ടും ഒരു പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കാവുന്ന "പത്തൊൻപതാം നുറ്റാണ്ട്" മലയാളം, തമിഴ്, തെലുങ്ക്,കന്നട, ഹിന്ദി എന്നീ ഭാഷകളിലായി കേരളത്തിലെ ഏറ്റവും അടുത്തു വരുന്ന ഫെസ്റ്റിവൽ സീസണിൽ തന്നെ തീയറ്ററുകളിൽ എത്തിക്കാൻ കഴിയുമെന്നു കരുതുന്നു.. മറ്റ് യാതൊരു അവകാശ വാദവുമില്ലങ്കിലും നിങ്ങളേവരുടെയും ആശിർവാദങ്ങളുടെ അവകാശിയാകാൻ ആഗ്രഹിക്കുന്നു.

Read More : 'ശിവന്റെ' മാസ് പെര്‍ഫോമന്‍സിനായി കാത്ത് 'സാന്ത്വനം' ആരാധകര്‍

PREV
click me!

Recommended Stories

റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ
30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍