ബാലയ്യ നായകനായി അഖണ്ഡ 2, ചിത്രം റിലീസ് വൈകും, നിരാശയോടെ ആരാധകര്‍

Published : Jul 15, 2025, 10:36 AM IST
Akhanda 2

Synopsis

നന്ദമുരി ബാലകൃഷ്‍ണയുടെ അഖണ്ഡ 2 സിനിമയുടെ അപ്‍ഡേറ്റ്.

നന്ദമുരി ബാലകൃഷ്‍ണ നായകനായി വരാനിരിക്കുന്ന ചിത്രമാണ് അഖണ്ഡ 2. ബോയപട്ടി ശ്രീനു സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാലകൃഷ്‍ണയുടെ കരിയറിലെ ഒരു പ്രധാന നാഴികക്കല്ലായി മാറുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അഖണ്ഡ 2ന്റെ ടീസര്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ ഡബ്ബിംഗ് പൂർത്തിയാക്കിയിട്ടുണ്ട് ബാലകൃഷ്‍ണ. എന്നാല്‍ അഖണ്ഡ 2വിന്റെ റിലീസ് വൈകിയേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റെ റിലീസ് 2025 സെപ്റ്റംബർ 25 ന് പകരം ക്രിസ്‍മസിനോ (ഡിസംബറില്‍ പ്രഭാസിന്റെ ദ രാജാ സാബ് പ്രദര്‍ശനത്തിനെത്തും) പൊങ്കൽ 2026 ന് മാറ്റിവച്ചേക്കാമെന്ന അഭ്യൂഹമുണ്ട്. പവൻ കല്യാണിന്റെ ദേ കോൾ ഹിം ഒജിയും (2025 സെപ്റ്റംബർ 25) അതേ തീയതിയിൽ റിലീസ് ചെയ്യാൻ ലക്ഷ്യമിടുന്നതിനാനാണ് അഖണ്ഡ 2 വൈകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. അഖണ്ഡ 2ല്‍ പ്രജ്ഞ ജയ്‌സ്വാൾ, സംയുക്ത തുടങ്ങിയവര്‍ക്ക് പുറമേ നിരവധി പ്രമുഖ അഭിനേതാക്കൾ വേഷിടുന്നു. 14 റീൽസ് പ്ലസ് ബാനറിൽ റാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്നാണ് ഇത് നിർമ്മിക്കുന്നത്. തമൻ ആണ് ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ.

തെലുങ്കു സൂപ്പർതാരം നന്ദമുരി ബാലകൃഷ്‍ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചരിത്ര ഇതിഹാസ ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. 'എൻബികെ111' എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ്. ജൂൺ 10 നു ജന്മദിനം ആഘോഷിച്ച ബാലകൃഷ്‍ണയുടെ ജന്മദിനത്തിന് മുന്നോടിയായിട്ടാണ് അദ്ദേഹത്തിന്റെ 111-ാമത് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 'വീര സിംഹ റെഡ്ഡി' എന്ന തകർപ്പൻ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്‍ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രമാണിത്. "പെദ്ധി" എന്ന പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നതിനൊപ്പം വെങ്കട സതീഷ് കിലാരു വൃദ്ധി സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ബിഗ് ബഡ്‍ജറ്റ് ചിത്രമാണ് 'എൻബികെ111'.

പ്രകോപിതനായ ഒരു സിംഹത്തിന്റെ ഉഗ്രമായ ചിത്രമാണ് ഇതിന്റെ പ്രഖ്യാപന പോസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നത്. അതിന്റെ മുഖത്തിന്റെ പകുതി ലോഹ കവചം കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. മുഖത്തിന്റെ ബാക്കി പകുതി തുറന്നിരിക്കുകയും വന്യമായി തുടരുകയും ചെയ്യുന്നു. ഈ ചിത്രത്തിൽ ബാലകൃഷ്‍ണ അവതരിപ്പിക്കാൻ പോകുന്ന കഥാപാത്രത്തിന്റെ തീവ്രമായ ദ്വൈത സ്വഭാവത്തിന്റെയും വന്യമായ ശക്തിയുടെയും പ്രതീകമാണ് പോസ്റ്ററിലെ ചിത്രം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ