നന്ദമൂരി ബാലകൃഷ്‍ണ- ബോയപതി ശ്രീനു ചിത്രം "അഖണ്ഡ 2: താണ്ഡവം" ടീസർ പുറത്ത്

Published : Jun 10, 2025, 09:25 AM ISTUpdated : Jun 10, 2025, 09:28 AM IST
Nandamuri Balakrishna

Synopsis

നന്ദമുരി ബാലകൃഷ്‍ണയുടെ അഖണ്ഡ രണ്ടിന്റെ ടീസര്‍ പുറത്ത്.

ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു - നന്ദമൂരി ബാലകൃഷ്‍ണ ടീം വീണ്ടും ഒന്നിക്കുന്ന "അഖണ്ഡ 2: താണ്ഡവം" ടീസർ പുറത്ത്. ബാലകൃഷ്‍ണയുടെ ജന്മദിന ആഘോഷത്തോട് അനുബന്ധിച്ചാണ് ടീസർ പുറത്ത് വിട്ടത്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ "അഖണ്ഡ 2: താണ്ഡവം", ഇവരുടെ മുൻ ചിത്രമായ അഖണ്ഡയുടെ തുടർച്ചയാണ്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും ഉൾപ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിൻ്റെ ടീസർ നൽകുന്ന സൂചന. 2025 സെപ്റ്റംബർ 25 ന് ദസറയ്ക്ക് ചിത്രം ആഗോള റിലീസ് ആയെത്തും.

ഉഗ്ര രൂപത്തിൽ തൃശൂലവുമേന്തി മഞ്ഞു നിറഞ്ഞ ഹിമാലയത്തിൽ ശിവ ഭഗവാൻ്റെ പ്രതിരൂപമായി ദുഷ്ട ശക്തികളെ നിഗ്രഹിക്കുന്ന ബാലകൃഷ്‍ണയുടെ കഥാപാത്രത്തെയാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സംഘട്ടന സംവിധായകരായ രാം-ലക്ഷ്മണൻ്റെ മേൽനോട്ടത്തിൽ ആണ് ചിത്രത്തിലെ അതിശയിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ഒരുക്കിയത്. തമൻ ഒരുക്കിയ പശ്ചാത്തല സംഗീതം ടീസറിൻ്റെ തീവ്രത വർധിപ്പിച്ചിട്ടുണ്ട്. സംയുക്ത നായികാ വേഷം ചെയ്യുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി ആണ്.

പാൻ ഇന്ത്യൻ ചിത്രമായാണ് "അഖണ്ഡ 2: താണ്ഡവം" റിലീസ് ചെയ്യുക.

രചന- ബോയപതി ശ്രീനു, സംഗീതം- തമൻ എസ്, ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, എഡിറ്റർ- തമ്മിരാജു, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മൺ, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍