
നന്ദമുരി ബാലകൃഷ്‍ണ നായകനായി എത്തിയ ചിത്രമാണ് ഭഗവന്ത് കേസരി. തെലുങ്കില്‍ വൻ ഹിറ്റായി മാറിയ ചിത്രമാണ് ഭഗവന്ത് കേസരി. തെലുങ്കിന്റെ ആവേശമായ ബാലയ്യ നായകനായ ചിത്രം പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമാണ് നേടിയത്. കോടികള്‍ വാരിയ ഭഗവന്ത് കേസരിയുടെ ഒടിടി റിലീസിന് ഇനി മിനുട്ടുകള്‍ മാത്രം.
രാജ്യമെമ്പാടും പ്രേക്ഷകരെ നേടാൻ ബാലയ്യയുടെ ചിത്രമായ ഭഗവന്ത് കേസരിക്ക് കഴിഞ്ഞു എന്നതിനാല്‍ ഒടിടിയിലും വിജയമാകാനാണ് സാധ്യത. ഭഗവന്ത് കേസരി ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും പ്രദര്‍ശിപ്പിക്കുക. ഇന്ന് അര്‍ദ്ധരാത്രിയാണ് പ്രദര്‍ശനം തുടങ്ങുക. ബാലയ്യയുടെ ഭഗവന്ത് കേസരി 130.01 കോടിയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.
സംവിധാനം നിര്‍വഹിച്ചത് അനില്‍ രവിപുഡിയാണ്. നന്ദമുരി ബാലകൃഷ്‍ണയുടെ ഭഗവന്ത കേസരി കളക്ഷനില്‍ യുഎസിലും റെക്കോര്‍ഡ് നേടിയിരുന്നു എന്നും ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാലയ്യ നായകനായി അടുത്തിടെയെത്തിയ രണ്ട് സിനിമകളായ അഖണ്ഡയും വീര സിംഹ റെഡ്ഡിയും വൻ ഹിറ്റായി മാറിയിരുന്നു. ബാലയ്യ നായകനായ ഹാട്രിക് വിജയ ചിത്രമായി ഭഗവന്ത് കേസരി മാറി.
ബാലയ്യയുടെയും ശ്രീലീലയുടെയും തകര്‍പ്പൻ പ്രകടനമാണ് ചിത്രത്തില്‍ എന്നും ഭഗവന്ത് കേസരി കണ്ട പ്രേക്ഷകരില്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. നന്ദമുരി ബാലകൃഷ്‍ണയ്‍ക്കും ശ്രീലീലയ്‍ക്കുമൊപ്പം ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, അര്‍ജുൻ രാംപാല്‍ തുടങ്ങി ഒട്ടേറെ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തിയപ്പോള്‍ രണ്ടാം പകുതി മികച്ചത് എന്നാണ് ഭഗവന്ത് കേസരി കണ്ടവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. ഒരു ക്ലീൻ ഫാമിലി എന്റര്‍ടെയ്‍ൻമെന്റ് ചിത്രമാണ് ബാലയ്യയുടെ ഭഗവന്ത് കേസരി എന്നും അഭിപ്രായമുള്ളതിനാല്‍ എല്ലാത്തരം പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. ബാലയ്യ നായകനായ ഒരു വണ്‍മാൻ ഷോ ആണെങ്കിലും കുടുംബപ്രേക്ഷകരും ഭഗവന്ത് കേസരി ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്.
Read More: ആര്‍ഡിഎക്സ് നായിക എങ്കേയും എപ്പോതും സംവിധായകനൊപ്പം, ഗാനം പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക