അനിമലില്‍ രണ്‍ബിറിന് ഞെട്ടിക്കുന്ന പ്രതിഫലം, കോടികള്‍ രശ്‍മിക മന്ദാനയ്‍ക്കും, അനില്‍ കപൂറിനും വൻ തുക

Published : Nov 23, 2023, 09:14 PM ISTUpdated : Nov 28, 2023, 06:53 PM IST
അനിമലില്‍ രണ്‍ബിറിന് ഞെട്ടിക്കുന്ന പ്രതിഫലം, കോടികള്‍ രശ്‍മിക മന്ദാനയ്‍ക്കും, അനില്‍ കപൂറിനും വൻ തുക

Synopsis

അനിമലിന് രണ്‍ബിര്‍ കപൂറിനും മറ്റ് താരങ്ങള്‍ക്കും ലഭിക്കുന്ന പ്രതിഫലം.

വേഷപ്പകര്‍ച്ചയില്‍ രണ്‍ബിര്‍ കപൂര്‍ ഞെട്ടിക്കുമെന്ന് ട്രെയിലര്‍ സൂചനകള്‍ നല്‍കിയതോടെ അനിമലില്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഏറി. നായികയായി എത്തുന്നത് രശ്‍മിക മന്ദാനയാണ്. ഗാനങ്ങളും വലിയ ഹിറ്റായതോടെ അനിമല്‍ സിനിമ പ്രേക്ഷകരുടെ സജീവ ചര്‍ച്ചയിലുള്ള ഒന്നായി മാറി. നായകൻ രണ്‍ബിര്‍ കപൂറടക്കമുള്ള താരങ്ങള്‍ക്ക് ചിത്രത്തിന് ലഭിക്കുന്ന പ്രതിഫലമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

രണ്‍ബിര്‍ കപൂറിന് ലഭിക്കുന്നത് 70 കോടി രൂപയാണ് എന്നും വൻ പ്രകടനമാണ് അനിമലില്‍ എന്നുമാണ് റിപ്പോര്‍ട്ടുകള്‍. നായിക രശ്‍മിക മന്ദാനയ്‍ക്കാകട്ടെ നാല് കോടി രൂപയും പ്രതിഫലമായി ലഭിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. അനില്‍ കപൂറിന് ലഭിക്കുക രണ്ട് കോടി രൂപയാകും. ചിത്രത്തില്‍ ബോബി ഡിയോളിന് നാല് കോടി രൂപയും പ്രതിഫലമായി ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സന്ദീപ് റെഡ്ഡി വങ്കയുടെ സംവിധാനത്തിലുള്ള ചിത്രം അനിമല്‍ ഡിസംബര്‍ ഒന്നിനാണ് റിലീസ് ചെയ്യുക. അര്‍ജുൻ റെഡ്ഡി' എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്നതാണ് 'ആനിമല്‍'. ഛായാഗ്രാഹണം അമിത് റോയ് ആണ്. ആനിമലിനായി ഹര്‍ഷവര്‍ദ്ധൻ രാമേശ്വര്‍ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ ബോബി ഡിയോളിനു പുറമേ ത്രിപ്‍തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്‍റോയ്, ബാബ്‍ലൂ, സിദ്ധാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും രണ്‍ബിര്‍ കപൂറിനും രശ്‍മിക മന്ദാനയ്‍ക്കുമൊപ്പം പ്രധാന കഥാപാത്രങ്ങളാകുന്നു.

രണ്‍ബിര്‍ കപൂറിന്റെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ രശ്‍മിക മന്ദാനയാണ് എത്തുക. അനില്‍ കപൂര്‍ അച്ഛന്റെ വേഷത്തിലാണ് എത്തുക. ടീ സീരീസിന്റെയും ഭദ്രകാളി പിക്ചേഴ്‍സിന്റെയും ബാനറിലാണ് നിര്‍മാണം. രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ നിര്‍മാണം ഭൂഷൻ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേര്‍ന്നാണ്.

Read More: ആര്‍ഡിഎക്സ് നായിക എങ്കേയും എപ്പോതും സംവിധായകനൊപ്പം, ഗാനം പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു