'0001'; ഇഷ്ട നമ്പരിനുവേണ്ടി നന്ദമുരി ബാലകൃഷ്ണ മുടക്കിയത് റെക്കോര്‍ഡ് തുക

Published : Apr 22, 2025, 12:12 PM IST
'0001'; ഇഷ്ട നമ്പരിനുവേണ്ടി നന്ദമുരി ബാലകൃഷ്ണ മുടക്കിയത് റെക്കോര്‍ഡ് തുക

Synopsis

തുടര്‍ വിജയങ്ങളുമായി കരിയറിലെ ഏറ്റവും മികച്ച കാലത്ത് നില്‍ക്കുകയാണ് നന്ദമുരി ബാലകൃഷ്ണ

ചലച്ചിത്ര താരങ്ങളും ബിസിനസുകാരുമൊക്കെ വാഹനങ്ങളുടെ പ്രിയ നമ്പരിനുവേണ്ടി മുടക്കുന്ന തുകകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ ആ കൂട്ടത്തില്‍ ഇടംപിടിച്ചിരിക്കുകയാണ് തെലുങ്ക് സിനിമാ താരം നന്ദമുരി ബാലകൃഷ്ണ. ഹൈദരാബാദിലെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അടുത്തിടെ നടത്തിയ ലേലത്തില്‍ പ്രിയ നമ്പരിനായി ഏറ്റവും ഉയര്‍ന്ന തുക നല്‍കിയതും ആരാധകര്‍ ബാലയ്യ എന്ന് വിളിക്കുന്ന ബാലകൃഷ്ണ ആയിരുന്നു. 

0001 എന്ന നമ്പരാണ് ബാലകൃഷ്ണ സ്വന്തമാക്കിയത്. 7.75 ലക്ഷം രൂപയാണ് ഈ നമ്പര്‍ സ്വന്തമാക്കാനായി ബാലകൃഷ്ണ ലേലത്തില്‍ വിളിച്ചത്. വലിയ പ്രതികരണമാണ് ഹൈദരാബാദ് ആര്‍ടിഎയുടെ ലേലത്തിന് ലഭിച്ചത്. 37.15 ലക്ഷത്തിന്‍റെ വരുമാനമാണ് 
ലേലത്തില്‍ നിന്ന് ആകെ ലഭിച്ചത്. കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന തുക നല്‍കിയത് നന്ദമുരി ബാലകൃഷ്ണയും. വാഹനപ്രേമികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന നിരവധി നമ്പരുകള്‍ ലേലത്തില്‍ ഉണ്ടായിരുന്നു. 0009, 9999, 0005, 0007, 0019, 0099 എന്നിവയൊക്കെ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

അതേസമയം തുടര്‍ വിജയങ്ങളുമായി കരിയറിലെ ഏറ്റവും മികച്ച കാലത്ത് നില്‍ക്കുകയാണ് നന്ദമുരി ബാലകൃഷ്ണ. അദ്ദേഹത്തിന്‍റെ കരിയറിലെ അവസാന നാല് ചിത്രങ്ങള്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയത് ഏറ്റവും ഒടുവില്‍ ഇറങ്ങിയ ഡാകു മഹാരാജ് ആയിരുന്നു. ആദ്യ എട്ട് ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 156 കോടി ആണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. നന്ദമുരി ബാലകൃഷ്ണയുടെ കരിയരിലെ 109-ാം ചിത്രമാണ് ഡാകു മഹാരാജ്. ബോബി ഡിയോള്‍ ആണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഉര്‍വ്വശി റൗട്ടേല മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ALSO READ : 'കേക്ക് സ്റ്റോറി' സക്സസ് ട്രെയ്‍ലര്‍ പുറത്തെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍