
ബ്ലോക്ക് ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു, സൂപ്പർതാരം നന്ദമൂരി ബാലകൃഷ്‍ണയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് “അഖണ്ഡ 2: താണ്ഡവം”. 2025 ഡിസംബർ 5നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബോയപതി ശ്രീനു - നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തിലെ ദ താണ്ഡവം സോംഗ് നവംബര്‍ 14ന് പുറത്തുവിടുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
സൂപ്പർ ഹിറ്റ് ചിത്രം 'അഖണ്ഡ'യുടെ തുടർച്ച ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ആണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ബോക്സ് ഓഫീസ് കളക്ഷൻ റെക്കോര്‍ഡുകള്‍ പലതും ചിത്രം മറികടക്കുമെന്നാണ് ടോളിവുഡ് ഇൻഡസ്‍ട്രിയില്‍ നിന്നുള്ള സംസാരം.
വ്യത്യസ്ത ലുക്കുകളിലാണ് ചിത്രത്തിൽ ബാലകൃഷ്ണയെ അവതരിപ്പിക്കുന്നത്. ഇപ്പോൾ പുറത്തു വന്നിരിക്കുക വീഡിയോയിൽ അദ്ദേഹത്തിന്റെ ഒരു മാസ്സ് ആക്ഷൻ രംഗമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തനിക്ക് നേരെ പാഞ്ഞടുക്കുന്ന എതിരാളികളെ ഒറ്റയടിക്ക് നിലം പരിശാക്കുന്ന ബാലകൃഷ്ണയുടെ കഥാപാത്രം, തന്റെ ഗംഭീര ഡയലോഗ് ഡെലിവറി കൊണ്ടും ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്. ദേഷ്യവും അതേ സമയം രാജകീയമായ ആജ്ഞാശക്തി പ്രതിഫലിക്കുന്ന തന്റെ ശബ്ദത്തിലൂടെ നായക കഥാപാത്രത്തിന്റെ ആഴവും തീവ്രതയും മാസ്സ് അപ്പീലും പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് നന്ദമൂരി ബാലകൃഷ്ണ. അതോടൊപ്പം എസ് തമന്റെ ആവേശകരമായ പശ്ചാത്തലസംഗീതം സിനിമയുടെ ഹൈ വോൾട്ടേജ് രംഗങ്ങളുടെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ഈ വീഡിയോ കാണിച്ചു തരുന്നത്.
നീളമുള്ള മുടിയും പരുക്കൻ താടിയും ഉള്ള, കയ്യിൽ തിശൂലം ഏന്തിയ മറ്റൊരു ലുക്കിലും അദ്ദേഹത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. റിലീസ് തീയതി പുറത്ത് വിട്ട് കൊണ്ട് എത്തിയ ഔദ്യോഗിക പോസ്റ്ററിൽ ആ ലുക്കിലാണ് അദ്ദേഹത്തെ അവതരിപ്പിച്ചത്. പുരാണപരവും ദൈവികവുമായ പ്രതിച്ഛായ ഉള്ള കഥാപാത്രമായും അദ്ദേഹം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന സൂചനയാണ് അതിലൂടെ അണിയറ പ്രവർത്തകർ നൽകിയത്.
അഖണ്ഡ ആദ്യ ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും ഉൾപ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിൻ്റെ ടീസറും ഇപ്പോൾ വന്ന വീഡിയോയും കാണിച്ചു തരുന്നത്. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
രചന, സംവിധാനം- ബോയപതി ശ്രീനു, നിർമ്മാതാക്കൾ- രാം അചന്ത, ഗോപി അചന്ത, ബാനർ- 14 റീൽസ് പ്ലസ്, അവതരണം- എം തേജസ്വിനി നന്ദമൂരി, ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം- തമൻ എസ്, എഡിറ്റർ- തമ്മിരാജു, എക്സികുട്ടീവ് പ്രൊഡ്യൂസർ- കോട്ടി പരുചൂരി, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മൺ, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ