വമ്പൻ പ്രഖ്യാപനം, ബാലയ്യയുടെ പുതിയ ചിത്രം അഖണ്ഡ 2വിന്റെ അപ്‍ഡേറ്റ് പുറത്ത്

Published : Jun 08, 2025, 05:56 PM IST
Akhanda 2

Synopsis

അഖണ്ഡ 2വിന്റെ അപ്‍ഡേറ്റ് പുറത്ത്.

ടോളിവുഡില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അഖണ്ഡ 2. നന്ദമുരി ബാലകൃഷണ വേഷമിടുന്ന പുതിയ ചിത്രമാണ് അണ്ഡ 2. ബോയപട്ടി ശ്രീനു സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാലകൃഷ്‍ണയുടെ കരിയറിലെ ഒരു പ്രധാന നാഴികക്കല്ലായി മാറുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബാലകൃഷ്‍ണയുടെ ജന്മദിനമായ ജൂൺ 10, 2025 ന് വൈകുന്നേരം 6.03ന് ടീസർ പുറത്തിറക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഏകദേശം 110 സെക്കൻഡ് ദൈർഘ്യമുള്ളതാണ് ടീസര്‍ എന്നാ് വിവരം. തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ ഡബ്ബിംഗ് പൂർത്തിയാക്കിയിട്ടുണ്ട് ബാലകൃഷ്‍ണ. എന്നാല്‍ ലീസ് 2025 സെപ്റ്റംബർ 25 ന് പകരം പൊങ്കൽ 2026 ന് മാറ്റിവച്ചേക്കാമെന്ന അഭ്യൂഹമുണ്ട്. പവൻ കല്യാണിന്റെ ദേ കോൾ ഹിം ഒജിയും അതേ തീയതിയിൽ റിലീസ് ചെയ്യാൻ ലക്ഷ്യമിടുന്നതിനാൽ ഈ നീക്കം പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. അഖണ്ഡ 2ല്‍ പ്രജ്ഞ ജയ്‌സ്വാൾ, സംയുക്ത തുടങ്ങിയവര്‍ക്ക് പുറമേ നിരവധി പ്രമുഖ അഭിനേതാക്കൾ വേഷിടുന്നു. 14 റീൽസ് പ്ലസ് ബാനറിൽ റാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്നാണ് ഇത് നിർമ്മിക്കുന്നത്. തമൻ ആണ് ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ.

തെലുങ്കു സൂപ്പർതാരം നന്ദമുരി ബാലകൃഷ്‍ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചരിത്ര ഇതിഹാസ ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. 'എൻബികെ111' എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ്. ജൂൺ 10 നു ജന്മദിനം ആഘോഷിക്കുന്ന ബാലകൃഷ്‍ണയുടെ ജന്മദിനത്തിന് മുന്നോടിയായി ആണ് അദ്ദേഹത്തിന്റെ 111-ാമത് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 'വീര സിംഹ റെഡ്ഡി' എന്ന തകർപ്പൻ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്‍ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രമാണിത്. "പെദ്ധി" എന്ന പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നതിനൊപ്പം വെങ്കട സതീഷ് കിലാരു വൃദ്ധി സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ബിഗ് ബഡ്‍ജറ്റ് ചിത്രമാണ് 'എൻബികെ111'.

പ്രകോപിതനായ ഒരു സിംഹത്തിന്റെ ഉഗ്രമായ ചിത്രമാണ് ഇതിന്റെ പ്രഖ്യാപന പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിന്റെ മുഖത്തിന്റെ പകുതി ലോഹ കവചം കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. മുഖത്തിന്റെ ബാക്കി പകുതി തുറന്നിരിക്കുകയും വന്യമായി തുടരുകയും ചെയ്യുന്നു. ഈ ചിത്രത്തിൽ ബാലകൃഷ്‍ണ അവതരിപ്പിക്കാൻ പോകുന്ന കഥാപാത്രത്തിന്റെ തീവ്രമായ ദ്വൈത സ്വഭാവത്തിന്റെയും വന്യമായ ശക്തിയുടെയും പ്രതീകമാണ് പോസ്റ്ററിലെ ചിത്രം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു