'എന്റെ ദൈവമേ, നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്?, നന്ദു മഹാദേവന്റെ മരണത്തില്‍ വേദനയോടെ സീമ ജി നായര്‍

By Web TeamFirst Published May 15, 2021, 10:52 AM IST
Highlights

നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ എന്നാണ് സീമ ജി നായര്‍ എഴുതുന്നത്.

ക്യാൻസര്‍ അതിജീവന പോരാട്ടത്തിന്റെ യഥാര്‍ഥ മാതൃകയായിരുന്നു നന്ദു മഹാദേവ. വേദനകളെ പുഞ്ചിരിയോടെ നേരിട്ടിരുന്നു നന്ദു മഹാദേവ. ഇന്ന് രാവിലെ നന്ദു മഹാദേവ അന്തരിച്ചു. വേദനകൾ ഇല്ലാത്ത ലോകത്തേക്കു എന്റെ നന്ദുട്ടൻ പോയി എന്നാണ് സുഹൃത്തും നടിയുമായ സീമ ജി നായര്‍ പറയുന്നത്.

അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി 🙏🙏😰ഇന്ന് കറുത്ത ശനി... വേദനകൾ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷെ.... പുകയരുത്.. ജ്വാലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ.. എന്റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു...എന്നും യശോദയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത് എന്നാണ് സീമ ജി നായരുടെ കുറിപ്പ്.

കോഴിക്കോട് എം വി ആര്‍ ക്യാൻസര്‍ സെന്ററില്‍ ഇന്ന് പുലര്‍ച്ചെ 3.30നായിരുന്നു നന്ദു മഹേദേവന്റെ അന്ത്യം.

സാമൂഹ്യ മാധ്യമങ്ങളിലൂടെ എല്ലാവര്‍ക്കും സുപരിചതനായ നന്ദു മഹാദേവ അതിജീവനം എന്ന കൂട്ടായ്‍മയുടെ മുഖ്യ സംഘാടകൻ.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!