കേന്ദ്ര കഥാപാത്രങ്ങളായി ജോജുവും സുരാജും അലന്‍സിയറും; 'നാരായണീന്റെ മൂന്നാണ്മക്കൾ' വരുന്നു

Published : Dec 15, 2022, 12:34 PM ISTUpdated : Dec 15, 2022, 12:47 PM IST
കേന്ദ്ര കഥാപാത്രങ്ങളായി ജോജുവും സുരാജും അലന്‍സിയറും; 'നാരായണീന്റെ മൂന്നാണ്മക്കൾ' വരുന്നു

Synopsis

ഒരു ഫാമിലി കോമഡി എന്റർടെയ്നർ ആയിട്ട് ആണ് ചിത്രം ഒരുങ്ങുന്നത്.

ജോജു ജോർജ്ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ എന്നിവർ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ശരൺ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പേര് "നാരായണീന്റെ മൂന്നാണ്മക്കൾ" എന്നാണ്. 

ഒരു ഫാമിലി കോമഡി എന്റർടെയ്നർ ആയിട്ട് ആണ് ചിത്രം ഒരുങ്ങുന്നത്. ജെമിനി പുഷ്‌കൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെമിനി പുഷ്‌കൻ ആണ് ചിത്രത്തിന്റെ നിർമ്മാണം. ക്യാമറ അപ്പു പ്രഭാകർ, മ്യൂസിക് രാഹുൽ രാജ്,പ്രൊഡക്ഷൻ കാൻട്രോളർ ഡിക്സൻ പൊടുത്താസ്, ലിരിക്‌സ്‌ റഫീഖ് അഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രതീഖ് ബാഗി, എഡിറ്റർ ജ്യോതി സ്വരൂപ് പാണ്ട, സൗണ്ട് റിക്കോർഡിങ്&ഡിസൈൻ ജയദേവൻ ചാക്കാടത്‌, പ്രൊഡക്ഷൻ ഡിസൈൻ ഷെബിൻ തോമസ്, കോസ്റ്റും ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുകു ദാമോദർ, കാസ്റ്റിംഗ് ഡയറക്ടർ  അബു വയലംകുളം, സ്റ്റിൽ ശ്രീജിത്ത് എസ്, മാർക്കറ്റിങ് പ്ലാൻ & സ്ട്രേറ്റേജി ഒബ്സ്ക്യുറ പോസ്റ്റർ ഡിസൈൻ യെല്ലോടൂത് എന്നിവർ ആണ് മറ്റു അണിയറ പ്രവർത്തകർ.

അതേസമയം, വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ജോജുവിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ദിലീപ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റാഫിയാണ്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ സ്ക്രീനിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നതു റാഫി തന്നെയാണ്.

'എന്നാലും ന്റെളിയാ' എന്ന ചിത്രമാണ് സുരാജിന്റേതായി റിലീസിനൊരുങ്ങുന്നത്. ബാഷ് മൊഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാഷ് മൊഹമ്മദിന്റേതാണ് തിരക്കഥയും. ചിത്രം ജനുവരി ആറിനാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. 

'മനുഷ്യനെ തെറ്റ് പറ്റുകയുള്ളൂ, മനുഷ്യനെ അത് തിരുത്താനും സാധിക്കൂ'; മമ്മൂട്ടിയെ പ്രശംസിച്ച് വി ശിവൻകുട്ടി

സ്വാസിക നായികയായി എത്തിയ ചതുരം ആണ് അലൻസിയറിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ റോഷൻ മാത്യുവും പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍