മുസ്ലീം വിദ്വേഷം വിദ്യാഭ്യാസമുള്ളവർക്കിടയില്‍ പോലും ഫാഷനായി മാറിയെന്ന് നസിറുദ്ദീൻ ഷാ

By Web TeamFirst Published May 30, 2023, 10:30 AM IST
Highlights

  വളരെ ഭയക്കേണ്ട കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സീനിയര്‍ നടന്‍ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 
 

മുംബൈ: മുസ്‌ലിം സമുദായത്തിനെതിരായ വിദ്വേഷം ആളുകളില്‍ ചിലര്‍ സമർഥമായി അടിച്ചേൽപ്പിക്കുകയാണെന്ന് നടന്‍ നസിറുദ്ദീൻ ഷാ. മുസ്ലീം വിരോധം എന്നത് ഇപ്പോള്‍ ആളുകള്‍ക്കിടയില്‍ ഒരു ഫാഷനായി മാറുകയാണെന്നും നസിറുദ്ദീൻ ഷാ അഭിമുഖത്തില്‍ പറഞ്ഞു.  വളരെ ഭയക്കേണ്ട കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സീനിയര്‍ നടന്‍ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

“തികച്ചും ആശങ്കാജനകമായ സമയമാണ് ഇപ്പോള്‍. ഒരു മറച്ചുപിടിക്കലും ഇല്ലാതെ പ്രൊപ്പഗണ്ട നടത്തുകയാണ്. ഇത് ഈ കാലഘട്ടത്തിന്‍റെ പ്രതിഫലനമാണ്. വിദ്യാഭ്യാസമുള്ളവർക്കിടയില്‍ പോലും മുസ്ലീം വിദ്വേഷം ഇന്നത്തെ കാലത്ത് ഫാഷനാണ്. ഭരിക്കുന്ന പാര്‍ട്ടി ഇത് സമര്‍ത്ഥമായി ആളുകളില്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങൾ മതനിരപേക്ഷതയെക്കുറിച്ചാണ് സംസാരിക്കുന്നത്, ജനാധിപത്യത്തെക്കുറിച്ചാണ്, പിന്നെ എന്തിനാണ് നിങ്ങൾ എല്ലാത്തിലും മതം കൊണ്ടുവരുന്നത്?" -നസിറുദ്ദീൻ ഷാ പറഞ്ഞു.

മതം ഉപയോഗിച്ച് വോട്ട് നേടുന്ന രാഷ്ട്രീയക്കാരുടെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ വെറും കാഴ്ചക്കാരാണ്. "അല്ലാഹു അക്ബർ" എന്ന് പറഞ്ഞ് ഒരു മുസ്ലീം നേതാവ് വോട്ട് ചോദിച്ചിരുന്നെങ്കിൽ ഇവിടെ എന്ത് സംഭവിച്ചേനെ എന്ന് പറഞ്ഞ ഷാ  മതകാര്‍ഡ് ഇറക്കി ഭിന്നിപ്പിക്കുന്ന ഈ രീതി അടുത്ത് തന്നെ അവസാനിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. 

“നമ്മുടെ തിരഞ്ഞെടുപ്പ് കമ്മീഷൻ എത്ര നട്ടെല്ല് ഇല്ലാത്തവരാണ് ? ഒരു വാക്ക് പോലും പറയാൻ അവര്‍ക്ക് ധൈര്യമില്ല. ‘അല്ലാഹു അക്ബർ ബോല്‍ കേ ബട്ടൺ ദബാവോ’(അല്ലാഹു അക്ബര്‍ എന്ന് വിളിച്ച് വോട്ട് ചെയ്യു) എന്ന് പറഞ്ഞ ഒരു മുസ്ലീം നേതാവുണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു. പക്ഷേ ഇവിടെ നമ്മുടെ പ്രധാനമന്ത്രി ഇങ്ങനെയൊക്കെ പറഞ്ഞു മുന്നോട്ടു വന്നു. എന്നിട്ടും തോറ്റു. അതിനാൽ, ഈ ഭിന്നിപ്പ് അവസാനിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. എന്നാൽ ഇപ്പോള്‍ ഈ ഭിന്നിപ്പ് അതിന്‍റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണ്. ഈ സർക്കാർ വളരെ സമർത്ഥമായി കളിച്ച ഒരു കാർഡാണിത്, അത് പ്രവർത്തിച്ചു. ഇത് എത്രത്തോളം പ്രവർത്തിക്കുമെന്ന് നോക്കാം ”അദ്ദേഹം പറഞ്ഞു.

'ഇതാണോ ക്യാപ്റ്റന്‍ മില്ലര്‍ ലുക്ക്': ശ്രദ്ധേയമായി ധനുഷിന്‍റെ പുതിയ ലുക്ക്.!

'സവർക്കർ നേതാജിക്ക് പ്രചോദനമായി': സവര്‍ക്കര്‍ ചിത്രത്തിലെ വാദത്തിനെതിരെ നേതാജിയുടെ കുടുംബം

click me!