വീണ്ടും നസ്‌ലെൻ -ഗിരീഷ് എ ഡി ചിത്രം; 'ഐ ആം കാതലൻ' പ്രമോ ടീസർ

Published : Oct 24, 2024, 08:41 PM IST
വീണ്ടും നസ്‌ലെൻ -ഗിരീഷ് എ ഡി ചിത്രം;  'ഐ ആം കാതലൻ' പ്രമോ ടീസർ

Synopsis

'ഐ ആം കാതലൻ' നവംബർ 7ന് തിയറ്ററുകളിൽ എത്തും.

സ്‌ലെൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഐ ആം കാതലന്റെ' പ്രമോ ടീസർ പുറത്തുവിട്ടു. ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം അദ്ദേഹത്തിന്റെ പതിവ് ജോണറുകളിൽ നിന്ന് മാറിയുള്ള ഒന്നാണെന്നാണ് വീഡിയോ നൽകുന്ന സൂചന.  തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി- നസ്‌ലെൻ ടീം എന്നിവർ ഒന്നിക്കുന്ന ചിത്രമാണിത്. 

'ഐ ആം കാതലൻ' നവംബർ 7ന് തിയറ്ററുകളിൽ എത്തും. പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഐ ആം കാതലന്റെ സഹനിർമ്മാതാവ് ടിനു തോമസാണ്. അനിഷ്‌മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ  ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം,  എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മാർക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷൻ ഡ്രീം ബിഗ് ഫിലിംസ്.

പ്രശസ്ത നടനായ സജിൻ ചെറുകയിൽ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ശരൺ വേലായുധൻ, എഡിറ്റിംഗ് നിർവഹിച്ചത് ആകാശ് ജോസഫ് വർഗീസ്, സംഗീതമൊരുക്കിയത് സിദ്ധാർത്ഥ പ്രദീപ് എന്നിവരാണ്. കലാസംവിധാനം - വിവേക് കളത്തിൽ, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് - സിനൂപ് രാജ്, വരികൾ- സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് പൂങ്കുന്നം, ഫിനാൻസ് കൺട്രോളർ - അനിൽ ആമ്പല്ലൂർ, പി ആർ ഒ - ശബരി. ആഗസ്റ്റ് മാസത്തിൽ  ഡ്രീം ബിഗ് ഫിലിംസ് ചിത്രം തീയേറ്ററുകളിൽ എത്തിക്കും.

‘അൻപോടു കൺമണി'യിലെ കല്യാണപ്പാട്ടെത്തി; ചിത്രം നവംബർ 8ന് തിയേറ്ററുകളിൽ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വീണ്ടും ഹോളിവുഡില്‍ നിന്ന് ഞെട്ടിക്കുന്ന വാർത്ത! 8100 കോടി ഡോളറിന്റെ ഇടപാട്, വാര്‍ണര്‍ ബ്രദേഴ്‌സിനെ വാങ്ങി പാരാമൗണ്ട്
ബി ഉണ്ണികൃഷ്ണൻ തുടരും; രാജി ഫെഫ്ക അംഗീകരിച്ചില്ല